കൂത്താളിയില്‍ വീട്ടമ്മയുടെ മരണം, മകന്‍ അറസ്റ്റില്‍



പേരാമ്പ്ര: കൂത്താളിയില്‍ വീട്ടമ്മയുടെ മരണം, മകന്‍ ലിനീഷ് അറസ്റ്റില്‍. കഴിഞ്ഞ ബുധനാഴ്ചയാണ് തൈപ്പറമ്പില്‍ പത്മാവതിയമ്മ മരണപ്പടുന്നത്. പുലര്‍ച്ചെ ബോധരഹിതമായി കിടന്ന അമ്മയെ സമീപത്തെ വീട്ടില്‍ ലിനീഷ് പോയി വിവരം പറഞ്ഞതിനെ തുടര്‍ന്ന് സമീപവാസികള്‍ പേരാമ്പ്ര സഹകരണ ആശുപത്രിയിലും തുടര്‍ന്ന് സ്വകാര്യ ആശുപതിയിലും പ്രവേശിപ്പിക്കുകയായിരുന്നു തുടര്‍ന്നാണ് മരണപ്പെട്ടത്.
മരണത്തില്‍ മകന്‍ ലിനീഷിനെ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറം ലോകമറിയുന്നത്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
മദ്യലഹരിയില്‍ മുറിയില്‍ വെച്ച് കഴുത്തില്‍ കിടന്ന റോള്‍സ് ഗോള്‍ഡ് മാല പൊട്ടിപ്പെടുക്കുകയും അതുപയോഗിച്ച് കാല്‍മുട്ട് ഉപയോഗിച്ച് തലക്കും വാരിയെല്ലിനും ഇടിക്കുകയായിരുന്നുവെന്ന് പേരാമ്പ്ര ഡിവൈഎസ്പി സുനില്‍കുമാര്‍ പറഞ്ഞു.
പേരാമ്പ്ര പോലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ഫിങ്കര്‍ പ്രിന്റ് വിദഗ്ദരും പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. മിംസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.










