ക്വട്ടേഷന്‍ ക്ഷണിച്ചു

ക്വട്ടേഷന്‍ ക്ഷണിച്ചു

നഗര കാര്‍ഷിക മൊത്തവിപണന കേന്ദ്രത്തിലെ ഒഴിഞ്ഞുകിടക്കുന്നതും പട്ടികയില്‍ വിവരിക്കുന്നതുമായ സ്റ്റാളുകളും കോള്‍ഡ് സ്റ്റോറേജുകളും 11 മാസത്തേക്ക് ലൈസന്‍സിന് സ്വീകരിക്കാന്‍ താല്‍പര്യമുള്ളവരില്‍നിന്ന് ക്വട്ടേഷന്‍/ലേലം ക്ഷണിച്ചു. ആഗസ്റ്റ് 27ന് രാവിലെ 11 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടണം.

അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ഗവ. ഐടിഐ ഐഎംസി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓയില്‍ ആന്‍ഡ് ഗ്യാസ് ടെക്നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ബി.ടെക്. ഫോണ്‍: 9526415698

അസി. പ്ലേസ്മെന്റ് ഓഫീസര്‍

കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജില്‍ ഇംഗ്ലീഷ് അധ്യാപനത്തിനും പ്ലേസ്മെന്റ് പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതിനും അസി. പ്ലേസ്മെന്റ് ഓഫീസറെ നിയമിക്കും. യോഗ്യത: എംഎ ഇംഗ്ലീഷ്/എംഎ ഇംഗ്ലീഷ് ആന്‍ഡ് എംബിഎ. മൈക്രോസോഫ്റ്റ് വേര്‍ഡ്, എക്സല്‍ എന്നിവയില്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. അപേക്ഷയും യോഗ്യതാ സര്‍ട്ടിഫിക്കറ്റും ആഗസ്റ്റ് 11നകം hodas@geckkd.ac.in മെയിലില്‍ അപ്‌ലോഡ് ചെയ്യണം.

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജ് സിവില്‍ എഞ്ചിനീയറിങ് വിഭാഗം മെറ്റീരിയല്‍ ടെസ്റ്റിങ് ലാബിലെ കംപ്രഷന്‍ ടെസ്റ്റിങ് മെഷീന്‍ (സിടിഎം) റിപ്പയര്‍, കാലിബ്രേഷന്‍ എന്നിവ ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ പ്രിന്‍സിപ്പല്‍, സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജ്, കോഴിക്കോട്, വെസ്റ്റ് ഹില്‍ (പിഒ), 673005 എന്ന വിലാസത്തില്‍ ഓഗസ്റ്റ് 13ന് ഉച്ച രണ്ടിനകം ലഭിക്കണം. വിശദാംശങ്ങള്‍ www.geckkd.ac.in ല്‍ ലഭിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!