ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ തെയ്യം കലാകാരന്‍ മരിച്ചു

കൊയിലാണ്ടി: ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ തെയ്യം കലാകാരന്‍ മരിച്ചു. പ്രശസ്ത ഫോക്ക് ലോര്‍ അക്കാദമി പുരസ്‌കാര ജേതാവു  തെയ്യം കലാകാരനുമായ കലോപ്പൊയില്‍ മാപ്പിളകുനി ബാലന്‍ ആണ് മരിച്ചത്. എഴുപത്തിയഞ്ച് വയസായിരുന്നു. കഴിഞ്ഞ ഞായറാഴ്ച നടന്ന വാഹനാപകടത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.

നിരവധി ക്ഷേത്രങ്ങളില്‍ തെയ്യം കെട്ടിയാടിയിട്ടുണ്ട്. ചിരട്ടയിലും മരത്തിലും കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കുന്നതില്‍ വിദഗ്ധനായിരുന്നു.
കുതിരക്കോലം എന്ന നാടന്‍ കലാ വിഭാഗത്തിലെ സംഭാവനകള്‍ക്ക് കേരള ഫോക്ക്‌ലോര്‍ അക്കാദമി അദ്ദേഹത്തെ അവാര്‍ഡു നല്‍കി ആദരിച്ചിരുന്നു.
ചകിരി ,ചിരിട്ട, കുരുത്തോല തുടങ്ങി തനിക്ക് ലഭ്യമായ നാടന്‍ വസ്തുക്കള്‍ ചേര്‍ത്ത് മനോഹരമായ രൂപങ്ങള്‍ നിര്‍മിക്കുന്നതില്‍ പ്രശസ്തനായിരുന്ന ബാലന്‍, നാടന്‍പാട്ട്, നാടകനടന്‍, ഗാനരചയിതാവ് തുടങ്ങി വിവിധ മേഖലകളിലും തന്റെ കഴിവ് തെളിയിച്ചു.

പൂക്കാട് കലാലയം, ചേലിയ കഥകളി വിദ്യാലയം തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നു. വിനയവും സരസഭാഷണവും കൊണ്ട് എല്ലാവരുടെയും സ്‌നേഹഭാജനമായിരുന്നു. പരേതരായ കണ്ടന്റെയും മാധവിയുടെയും മകനാണ്. മാപ്പിളക്കുനി കല്യാണിയാണ് ഭാര്യ. മകന്‍ മാപ്പിളക്കുനി ഷൈജു.സഹോദരങ്ങള്‍ വാസു കുറുവങ്ങാട്, ഗംഗാധരന്‍ നരിനട, കല്യാണി കുറുവങ്ങാട്, പരേതരായ രാഘവന്‍, ഭാസ്‌കരന്‍.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!