ബസിന് പിറകിൽ മറ്റൊരു ബസിടിച്ച് നിരവധി പേർക്ക് പരിക്ക്

പയ്യോളി : ബസിന് പിറകിൽ മറ്റൊരു ബസിടിച്ച് നിരവധി പേർക്ക് പരിക്ക്. ദേശീയ പാതയിൽ പയ്യോളി ഇരിങ്ങൽ ബസ് സ്റ്റോപ്പിന് സമീപമാണ് അപകടം.

വടകര ഭാഗത്തേക്ക് പോവുകയായിരുന്ന ഹരേ റാം ബസ് ആളെ കയറ്റുന്നതിനായി നിർത്തിയപ്പോൾ പിറകിൽ നിന്ന് വരികയായിരുന്ന ശ്രീരാം ബസ് ഇടിക്കുകയായിരുന്നു.

അപകടത്തിൽ ഇരു ബസ്സുകളിലുമുള്ള 20 ഓളം പേർക്ക് പരുക്കേറ്റതായാണ് വിവരം. പരുക്കേറ്റവരെ വടകര ജില്ലാ ആശുപത്രിയിലും സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9.40 ഓടെയാണ് സംഭവം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!