നടേരി ശ്രീ ലക്ഷ്മി നരസിംഹമൂര്‍ത്തി ക്ഷേത്ര ശ്രീകോവില്‍ ചുവര്‍ ചിത്രങ്ങളുടെയും തിരുമുറ്റം പ്രധാന നട സമര്‍പ്പണവും

കൊയിലാണ്ടി: നടേരി ലക്ഷ്മി നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ പുതുതായി രചിക്കപ്പെട്ട കേരളീയ പാരമ്പര്യ ചുമര്‍ ചിത്രങ്ങളുടെ നേത്ര ഉന്മീലനവും സമര്‍പ്പണവും പന്മന ആശ്രമം മഠാധിപതി സ്വാമി കൃഷ്ണ മായാനന്ദ തീര്‍ത്ഥ പാദരുടെ സാന്നിധ്യത്തില്‍ ബ്രഹ്‌മശ്രീ മല്ലിശ്ശേരി മന പരമേശ്വരന്‍ നമ്പൂതിരിപ്പാട് നിര്‍വഹിച്ചു. ക്ഷേത്ര തിരുമുറ്റം പ്രധാനനട സമര്‍പ്പണം നാമജപാചാര്യന്‍ ഷിബു കോഴിക്കോട് നിര്‍വഹിച്ചു

ശ്രീക്കോവിലിന്റ ഇരു നിലകളിലായി 15പനലുകളിലായി 30തിന് മുകളില്‍ ചിത്രങ്ങള്‍ വിസ്തരിച്ചു ചെയ്തിട്ടുണ്ട്. പ്രശസ്ത ചുവര്‍ചിത്രകാരന്‍ നവീണ്‍കുമാറിന്റെ നേതൃത്വത്തില്‍ ചിത്രകാരന്മാരായ സജു മഞ്ചേരി, കുഞ്ഞന്‍ മണാശ്ശേരി, സുനില്‍ വാക, സിതാര, സുരേന്ദ്രന്‍ കൊച്ചി, വിപിന്‍ ലാല്‍, വിജീഷ്, അനീഷ് എന്നിവരാണ് മൂന്ന് മാസത്തോളം സമയമെടുത്താണ് ചിത്രരചന പൂര്‍ത്തിയാക്കിയത്.

ഇനി കേരളത്തിലെ വലിയ ചിത്രസാങ്കേതങ്ങളുടെ കൂടെ ചേര്‍ത്തു വെയ്ക്കാന്‍ ഇനി കൊയിലാണ്ടി നടേരിയിലെ ചുവര്‍ചിത്രങ്ങളും ഉണ്ടാവും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!