ഡയറ്റിഷ്യന്‍ ഇന്റര്‍വ്യൂ
ഡയറ്റിഷ്യന്‍ ഇന്റര്‍വ്യൂ
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം കെഎഎസ്പിക്ക് കീഴില്‍ ദിവസവേതനത്തില്‍ ഡയറ്റിഷ്യനെ നിയമിക്കും. യോഗ്യത: പോഷകാഹാരത്തിലും ഡയറ്ററ്റിക്സിലും ഡിപ്ലോമ. പ്രായപരിധി: 18-45. പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് അഞ്ചിന് രാവിലെ 11ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം.
കൊതുക് നശീകരണം: താല്‍ക്കാലിക ജീവനക്കാരെ നിയമിക്കും
ദേശീയ പ്രാണിജന്യരോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന് കീഴില്‍ ജില്ലയിലെ നഗര പ്രദേശങ്ങളില്‍ കൊതുക് നശീകരണ പ്രവര്‍ത്തങ്ങള്‍ക്കായി 30 ദിവസത്തേക്ക് 109 ജീവനക്കാരെ നിയമിക്കും. യോഗ്യത: എട്ടാം ക്ലാസ്. സ്‌പ്രേയിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യാന്‍ കായികശേഷി ഉള്ളവരാകണം. കൊതുക് നശീകരണ പ്രവര്‍ത്തനങ്ങളില്‍ മുന്‍പരിചയം അഭികാമ്യം. പ്രായപരിധി: 50 വയസ്സ്. യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ആഗസ്റ്റ് അഞ്ചിന് രാവിലെ 9.30ന് മലാപ്പറമ്പ് ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തില്‍ കൂടിക്കാഴ്ചക്കെത്തണം. രജിസ്‌ട്രേഷന്‍ രാവിലെ 11ന് അവസാനിക്കും. ഫോണ്‍: 0495 2370494.
കെല്‍ട്രോണ്‍ കോഴ്‌സുകളില്‍ പ്രവേശനം
കോഴിക്കോട് കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ഒരു വര്‍ഷത്തെ പി ജി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍സ് (യോഗ്യത: ഡിഗ്രി), ആറ് മാസത്തെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍സ് (യോഗ്യത: പ്ലസ്ടു), മൂന്ന് മാസത്തെ വേര്‍ഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റാ എന്‍ട്രി (യോഗ്യത: എസ്എസ്എല്‍സി) നോര്‍ക്കാ റൂട്ട്സ് അറ്റസ്റ്റേഷന് യോഗ്യമായ ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്നോളജീസ് (യോഗ്യത: പ്ലസ്ടു) എന്നീ കോഴ്‌സുകളിലാണ് അഡ്മിഷന്‍. ഫോണ്‍: 04952301772, 9645938188.
സ്പോട്ട് അഡ്മിഷന്‍
വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ഒന്നാം വര്‍ഷ ഡിപ്ലോമയില്‍ ആഗസ്റ്റ് ഏഴിനും ലാറ്ററല്‍ എന്‍ട്രി 14 വരെയും സ്പോട്ട് അഡ്മിഷന്‍ നടത്തും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പ്രോസ്പെക്ടസില്‍ നിര്‍ദേശിച്ച ഫീസും സഹിതം എത്തണം. ഫോണ്‍: 04962524920, 9497840006.
പാര്‍ട്ട് ടൈം കൗണ്‍സിലര്‍ നിയമനം
കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജില്‍ ആഴ്ചയില്‍ രണ്ടുദിവസം പാര്‍ട്ട് ടൈം കൗണ്‍സിലറെ നിയമിക്കും. യോഗ്യത: രണ്ടുവര്‍ഷത്തെ മുഴുവന്‍സമയ എം.ഫില്‍ ക്ലിനിക്കല്‍ സൈക്കോളജി/സൈക്യാട്രിക് ആന്‍ഡ് സോഷ്യല്‍ വര്‍ക്ക്. അപേക്ഷയും യോഗ്യതാ സര്‍ട്ടിഫിക്കറ്റും ആഗസ്റ്റ് പത്തിനകം hrdcell@geckkd.ac.in മെയിലില്‍ അപ്‌ലോഡ് ചെയ്യണം. ഫോണ്‍: 0495 2383220.