മലയാള കലാകാരന്മാരുടെ ദേശീയ സംഘടന നന്മയുടെ ജില്ലാ സമ്മേളനം ആഗസ്റ്റ് മൂന്നിന് കൊയിലാണ്ടി നഗരസഭ ടൗണ്‍ ഹാളില്‍
കൊയിലാണ്ടി: മലയാള കലാകാരന്മാരുടെ ദേശീയ സംഘടന – നന്മയുടെ ജില്ലാ സമ്മേളനം ആഗസ്റ്റ് മൂന്നിന് കൊയിലാണ്ടി നഗരസഭ ടൗണ്‍ ഹാളില്‍ നടക്കും. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് സേവ്യര്‍ പുല്‍പ്പാടും സാംസ്‌കാരിക സമ്മേളനം തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എയും ഉദ്ഘാടനം ചെയ്യും. വിശിഷ്ട അതിഥികളായി നഗരസഭാധ്യക്ഷ സുധ കിഴക്കേപ്പാട്ട്, എഴുത്തുകാരന്‍ യു.കെ. കുമാരന്‍ എന്നിവര്‍ പങ്കെടുക്കും. ചന്ദ്രശേഖരന്‍ തിക്കോടി മുഖ്യപ്രഭാഷണം നടത്തും.
തുടര്‍ന്ന് ആദരവ്, അനുമോദനം, കലാപരിപാടികള്‍, ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവയും ആഗസ്റ്റ് രണ്ടിന് വിളംബര ഘോഷയാത്രയും ഉണ്ടായിരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് ഷിബു മൂത്താട്ട്, രാജീവന്‍ മഠത്തില്‍, ഗിരീഷ് ഇല്ലത്ത്താഴം, ഷിയഎയ്ഞ്ചല്‍, യു.കെ. രാഘവന്‍, ശശി കോട്ടില്‍, കെ. ഷിജു, രാഗം മുഹമ്മദലി, ശശീന്ദ്രന്‍ ഗുരുക്കള്‍, ടി.കെ. ജനാര്‍ദ്ദനന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു