ത്യാഗ പൂർണമായ പൊതു പ്രവർത്തനമാണ് ചേമഞ്ചേരിയുടെ പാരമ്പര്യം; മുല്ലപ്പള്ളി രാമചന്ദ്രന്‍.
കൊയിലാണ്ടി: ത്യാഗ പൂർണമായ പൊതു പ്രവർത്തനമാണ് ചേമഞ്ചേരിയുടെ പാരമ്പര്യമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. പൊതു പ്രവർത്തകർക്ക് മാതൃകയായിരുന്ന ചേമഞ്ചേരിയിലെ കാരളിക്കണ്ടി ഗംഗാധരൻ നായരുടെ മൂന്നാം ചരമദിനാചരണം പൂക്കാട് ഫ്രീഡം ഫൈറ്റേഴ്സ് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.പി.സി.സി അംഗംസി.വി.ബാലകൃഷ്ണൻ അധ്യക്ഷം, വഹിച്ചു. വാഴയിൽ ശിവദാസൻ സ്വാഗതം പറഞ്ഞു. ചേമഞ്ചേരിയിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച വിജയൻ കണ്ണഞ്ചേരി, സത്യനാഥൻ മാടഞ്ചേരി, എം.പി. മൊയ്തീൻ കോയ വള്ളത്തോൾ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ വള്ളത്തോൾ പുരസ്കാര ജേതാവ് കെ.പി.സജിത് എന്നിവരെ ആദരിച്ചു.
സമദ് പൂക്കാട് ആദരഭാഷണം നടത്തി. എൻ.മുരളീധരൻ ,ഷബീർ എളവനക്കണ്ടി, അനിൽകുമാർ പാണലിൽ, ശ്രീജ കണ്ടിയിൽ,അലോക് നാഥ് കാരളിക്കണ്ടി എന്നിവർ സംസാരിച്ചു.