പാറക്കുളം സംരക്ഷണം- ഒന്നാം ഘട്ട പ്രവൃത്തി ഉദ്ഘാടനം ചെയ്തു

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പൊയിൽക്കാവ് പാറക്കുളം സംരക്ഷണം ഒന്നാം ഘട്ട പ്രവൃത്തിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രവൃത്തിയുടെ ഭാഗമായ് പൂർത്തീകരിച്ച ഫുട് പാത്തിന്റെയും കൈവരിയുടെയും ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് 2022-23 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചെലവഴിച്ചാണ് ഒന്നാഘട്ട പ്രവൃത്തി പൂർത്തീകരിച്ചത്.

ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ.ടി.എം.കോയ, ബ്ലോക്ക്‌ മെമ്പർ ഇ.കെ ജുബീഷ്, വാർഡ് മെമ്പർ ബീന കുന്നുമ്മൽ, മുൻ മെമ്പർ ഗീതാനന്ദൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!