വീടിനുള്ളിലെ ഫ്രിഡ്ജിന് തീപിടിച്ചു

കൊയിലാണ്ടി: വീടിനുള്ളിലെ ഫ്രിഡ്ജിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്നുച്ചക്ക് 11:30 യോടു കൂടിയാണ് ഉള്ളിയേരി പൊയിലുങ്കല്‍ താഴെ കുന്നുമ്മല്‍ ഭാസ്‌കരന്‍ എന്നയാളുടെ വീടിന്റെ അടുക്കളയില്‍ ഉണ്ടായിരുന്ന ഫ്രിഡ്ജിന് തീപിടിച്ചത്.

വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തുകയും തീ അണയ്ക്കുകയും ചെയ്തു. ഷോര്‍ട്ട് സര്‍ക്യൂട്ടിന്റെ ഭാഗമായി തീപിടിച്ച ഫ്രിഡ്ജില്‍ നിന്നും തൊട്ടടുത്തുള്ള വസ്തുക്കളും വയറിങ്ങും ഭാഗികമായും കത്തിയമര്‍ന്നു.

അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ അനില്‍കുമാര്‍ പി എമ്മിന്റെ നേതൃത്വത്തില്‍ എഫ് ആര്‍ ഓ മാരായ ജാഹിര്‍ എം, ജിനീഷ് കുമാര്‍ പി കെ, അമല്‍ വിഎസ്, നവീന്‍, ഹോം ഗാര്‍ഡ് ടി പി ബാലന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!