തിരികെയെത്തിയ പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്റെ സൗജന്യ ഏകദിന സംരംഭകത്വ ശില്പശാല

തിരികെയെത്തിയ പ്രവാസികള്‍ക്കായി നോര്‍ക്കാ റൂട്ട്സ്സും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റും സംയുക്തമായി സൗജന്യ ഏകദിന സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു. കോഴിക്കോട് ടൗണ്‍ ഹാളില്‍ ജൂലൈ 30ന് രാവിലെ 9.30 മണി മുതലാണ് ശില്പശാല.

തിരികെയെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയുടേയും മറ്റ് പദ്ധതികളുടേയും സേവനങ്ങളുടേയും വിശദാംശങ്ങള്‍ ശില്പശാലയില്‍ ലഭ്യമാകും. ഉചിതമായ സംരംഭങ്ങള്‍ തിരഞ്ഞെടുക്കുന്നതിനും പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ സാമ്പത്തിക, നിയമ, മാനേജ്‌മെന്റ് മേഖലകളെ സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും ലഭിക്കും. കുറഞ്ഞ മൂലധനത്തില്‍ നാട്ടില്‍ ആരംഭിക്കുവാന്‍ കഴിയുന്ന നൂതന ബിസിനസ്സ് ആശയങ്ങളും പരിചയപ്പെടുത്തും. പ്രവാസികള്‍ രാവിലെ വേദിയിലെത്തി രജിസ്റ്റര്‍ ചെയ്യണം. ഫോൺ: 0471 2329738, 8078249505.

രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലി ചെയ്തു നാട്ടില്‍ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയര്‍ക്ക് സ്വയംതൊഴിലോ സംരംഭങ്ങളോ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും പ്രയോജനപ്പെടുന്നതാണ് എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി. നോര്‍ക്ക റൂട്ട്‌സ് വെബ്ബ്‌സൈറ്റായ www.norkaroots.org സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാം. കൃത്യമായ വായ്പാ തിരിച്ചടവിന് മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) മൂന്ന് ശതമാനം പലിശ സബ്സിഡിയും (ആദ്യത്തെ നാലു വര്‍ഷം) എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും.

പദ്ധതി സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ൽ ബന്ധപ്പെടാം.

ദര്‍ഘാസ് ക്ഷണിച്ചു

ബേപ്പൂര്‍ തുറമുഖത്തെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വര്‍ക്ക്‌ഷോപ്പ് സ്റ്റോറിലേക്ക് പെയിന്റ് ഐറ്റംസ് വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ പോര്‍ട്ട് ഓഫീസര്‍, ബേപ്പൂര്‍ പോര്‍ട്ട്, കോഴിക്കോട് 673015 എന്ന വിലാസത്തില്‍ ഓഗസ്റ്റ് ഏഴിന് ഒരു മണിക്കകം ലഭ്യമാക്കണം. ഫോണ്‍: 0495 2414863.


അപേക്ഷ ക്ഷണിച്ചു

കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് 2025-26 അധ്യായന വര്‍ഷത്തില്‍ പ്ലസ് വണ്‍ മുതല്‍ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സുകള്‍ വരെയും പ്രൊഫഷണല്‍ കോഴ്‌സുകള്‍ ഉള്‍പ്പെടെയുള്ള വിവിധ കോഴ്‌സുകള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ 31 വരെ www.peedika.kerala.gov.in ല്‍ അപേക്ഷിക്കാം.

കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, കോഴിക്കോട് ജില്ലാ ഓഫീസില്‍ അംഗത്വം ലഭിച്ച തൊഴിലാളികളുടെ മക്കളില്‍ 2024-2025 അധ്യായന വര്‍ഷത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ്, സിബിഎസ്സി വിഭാഗത്തില്‍ എ1, ഐസിഎസ്ഇ വിഭാഗത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും 90 ശതമാനത്തിൽ കൂടുതല്‍ മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കും ഡിഗ്രി, പിജി (പ്രൊഫഷണല്‍ കോഴ്‌സുകള്‍ ഉള്‍പ്പെടെ) കോഴ്‌സുകളില്‍ 60 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടി ഉന്നത വിജയം കൈവരിച്ച ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കും കഴിഞ്ഞ അധ്യായന വര്‍ഷത്തില്‍ കലാ കായിക സാംസ്‌കാരിക രംഗങ്ങളില്‍ പ്രഗല്‍ഭ്യം തെളിയിച്ച ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കും ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം. ഫോണ്‍: 0495- 2372434.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!