തെരുവുനായ അക്രമണം; ചെങ്ങോട്ടുകാവ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു
ചെങ്ങോട്ട്കാവ്: തെരുവുനായ അക്രമണത്തില്‍ പ്രതിഷേധിച്ച് ചെങ്ങോട്ടുകാവ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ഇന്ന് രാവിലെ ചെങ്ങോട്ടുകാവില്‍ നിരവധി പേര്‍ക്കാണ് നായയുടെ കടിയേറ്റത്.
തെരുവ് പട്ടികളുടെ ശല്യം പലതവണ ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റിന്റെയും ഭരണാധികാരികളുടെയും ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഇതുവരെ ഒരു പരിഹാരവും ഉണ്ടായിട്ടില്ലന്നും പകരം തെരുവുവട്ടിയുടെ ശല്യം വര്‍ധിച്ചു വരികയാണ് ചെയ്യുന്നതെന്നും നിലവില്‍ വാക്‌സിന്‍ എടുത്തവര്‍ പോലും മരിക്കുന്ന സാഹചര്യത്തില്‍ ജനം ഭയപ്പെട്ട് ജീവിക്കുന്ന അവസ്ഥയാണെന്നും ഉടന്‍ പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ പഞ്ചായത്ത് ഉപരോധിക്കുമെന്നും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വിപി പ്രമോദ് പറഞ്ഞു.
വാസു പ്രിയദര്‍ശിനി, ശ്രീനിവാസന്‍ ഇ എം, ശ്രീനിവാസന്‍ പി എം, ഒ ചോയിക്കുട്ടി, ആര്‍ കെ റാഫി, ഗംഗാധരന്‍ ഉമ്മച്ചേരി, മനോജ് യുവി, നിഖില്‍ കെ വി, റൗഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി