‘ഒന്നായി നമ്മള്‍’ കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരുടെ സംസ്ഥാനതല സംഗമം സംഘടിപ്പിച്ചു


കോഴിക്കോട് : സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളിലും സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യ ധാരയിലെത്തിക്കുന്നതിനും പ്രധാന പങ്കുവഹിച്ച കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരുടെ സംസ്ഥാനതല സംഗമം സംഘടിപ്പിച്ചു.
തലക്കുളത്തൂര്‍ അണ്ടിക്കോട് മിയാമി കണ്‍വെന്‍ഷന്‍സെന്ററില്‍ നടന്ന പരിപാടിയില്‍ ഒന്നായിനമ്മള്‍ സംസ്ഥാനതല സംഗമവും സിസിഎസ് തല പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനവും മന്ത്രി എംബി രാജേഷ് ഉദ്ഘാടനം ചെയ്തു. മന്ത്രി എകെ ശശീന്ദ്രന്‍ അദ്ധ്യക്ഷതവഹിച്ചു.
തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ടി.വി അനുപമ മുഖ്യ പ്രഭാഷണം നടത്തി. 2022ല്‍ ചുമതലയേറ്റ സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരുടെ നേതൃത്വത്തില്‍ നടത്തിയ മാതൃകാ പരമായ പ്രവര്‍ത്തനങ്ങള്‍ സംഗമത്തില്‍ വിലയിരുത്തി. കോഴിക്കോട്, വയനാട് , മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലയില്‍ നിന്നുള്ളവര്‍ പങ്കെടുത്തു











