തെരുവ് നായയുടെ ആക്രമത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്


കൊയിലാണ്ടി: കൊയിലാണ്ടി ചെങ്ങോട്ട് കാവില്‍ തെരുവ് നായയുടെ ആക്രമത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ യോട് കൂടിയാണ് സംഭവം, പരിക്കേറ്റ രണ്ടുപേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മുതിരക്കണ്ടതില്‍ സുരേഷ് ബാബു, കൊളപറത്ത് രേഖ എന്നിവര്‍ക്കാണ് പരിക്കേട്ടത്. ചെങ്ങോട്ട് കാവ് ടൌണ്‍ പള്ളിക്ക് സമീപം കടമുറിയില്‍ നിന്ന് സാധനങ്ങള്‍ എടുക്കുന്നതിനിടയിലാണ് സുരേഷ് ബാബുവിന് കടിയേറ്റത്. വാരിയെലിന്റെ ഭാഗത്താണ് കടിയേറ്റത്. അവിടെ നിന്ന് ഓടിച്ച നായ ചെങ്ങോട്ട് കാവ് സ്‌കൂളിന് സമീപത്തു വച്ച് സ്‌കൂട്ടര്‍ നിര്‍ത്തി ഇറങ്ങുന്നതിനിടയില്‍ രേഖയെ കാലിനു പിന്നില്‍ കടിക്കുകയായിരുന്നു. ഇരുവരും കൊയിലാണ്ടി താലൂക് ആശുപത്രിയില്‍ ചികിത്സതേടി.
ഈ നായ തന്നെ 10വയസ്സുള്ള ഒരു കുട്ടിയേയും രക്ഷിതാവിനെയും കടിച്ചതയാണ് വിവരം. മുഖത്തു പരിക്കെറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.











