യൂട്യൂബര്‍ ഷാലുകിങ് എന്ന മുഹമ്മദ് ഷാലി കൊയിലാണ്ടിയില്‍ അറസ്റ്റില്‍
കൊയിലാണ്ടി: യൂട്യൂബര്‍ ഷാലു കിങ് എന്ന മുഹമ്മദ് ഷാലി (35) കൊയിലാണ്ടിയില്‍ അറസ്റ്റില്‍. വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോക്‌സോ കേസിലാണ് മുഹമ്മദ് ഷാലിയെ അറസ്റ്റു ചെയ്തത്. ഒരാഴ്ച മുമ്പാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
വിദേശത്തു നിന്നും മംഗലാപുരം എയര്‍പോര്‍ട്ടിലെത്തിയ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും കൊയിലാണ്ടിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കാസര്‍കോട് കൊടിയമ്മ സ്വദേശിയാണ്.
കൊയിലാണ്ടി എസ് എച്ച് ഒ ശ്രീലാല്‍ ചന്ദ്രശേഖരന്‍, എസ് ഐ ആര്‍ സി ബി ജു, സന്തോഷ് ലാല്‍, കെ.പി .ഗിരീഷ്, എ എസ് ഐ, വിജുവാണിയംകുളം, ശ്രീലത തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് ശേഷം വൈകിട്ടോടുകൂടി കോടതിയില്‍ ഹാജരാക്കും എന്ന് കൊയിലാണ്ടി പോലീസ് അറിയിച്ചു