കര്‍ക്കിടക വാവുബലി തര്‍പ്പണത്തിന് മൂടാടി ഉരുപുണ്യകാവ് ദുര്‍ഗാഭഗവതിക്ഷേത്രത്തില്‍ ഭക്തജനത്തിരക്ക്

കൊയിലാണ്ടി : കര്‍ക്കിടക വാവുബലി തര്‍പ്പണത്തിന് മൂടാടി ഉരുപുണ്യകാവ് ദുര്‍ഗാഭഗവതിക്ഷേത്രത്തില്‍ ഭക്തജനത്തിരക്ക്. പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ആരംഭിച്ച ബലികര്‍മ്മങ്ങള്‍ക്ക് ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു.

ബലിസാധനങ്ങള്‍ വാങ്ങി ബലിത്തറയിലേക്ക് പോയിട്ടാണ് ബലിതര്‍പ്പണം നടത്തുന്നത്.ബലി കഴിഞ്ഞതിനു ശേഷം ക്ഷേത്രകുളത്തില്‍ നിന്നും കുളിക്കാനും സൗകര്യമുണ്ട്. ബലിതര്‍പ്പണത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് പ്രഭാതഭക്ഷണവും നല്‍കുന്നുണ്ട്. തിലഹോമം, സായൂജ്യപൂജ എന്നിവ വഴിപാടായി ചെയ്യാം.

വേണു നായര്‍, അന്തച്ചാലില്‍ മീത്തല്‍ ഗോപാലകൃഷ്ണന്‍, നമ്പീശന്‍ മഠത്തില്‍, നാരായണന്‍ നമ്പീശന്‍ മഠത്തില്‍, ശങ്കരനാരായണന്‍ നമ്പീശന്‍ മഠത്തില്‍, ബൈജു മലയില്‍ താഴെ എന്നിവര്‍ കാര്‍മികത്വം വഹിച്ചു. പോലീസ്, ഫയര്‍ഫോഴ്‌സ്, കോസ്റ്റ്ഗാര്‍ഡ്, മെഡിക്കല്‍ ആംബുലന്‍സ് എന്നി സൗകര്യങ്ങള്‍ ഭക്തജനങ്ങളുടെ സുരക്ഷിതത്വത്തിനായി ഇവിടെ ഒരുക്കിയിട്ടുണ്ട്.ഒരേ സമയം 500 പേര്‍ക്ക് ബലിയിടാന്‍ സൗകര്യമൊരു പെടുത്തിയിരുന്നതായി എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!