ലോണ്‍ ലിങ്ക്ഡ് സബ്‌സിഡി സ്‌കീം: അപേക്ഷ ക്ഷണിച്ചു

ലോണ്‍ ലിങ്ക്ഡ് സബ്‌സിഡി സ്‌കീം: അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍നിന്ന് ഭവനവായ്പയെടുത്ത, കുറഞ്ഞത് മൂന്ന് സെന്റ് ഭൂമിയുള്ള എല്‍ഐജി/എംഐജി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സ്വന്തമായി വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡിന്റെ ലോണ്‍ ലിങ്ക്ഡ് സബ്‌സിഡി സ്‌കീമിലേക്ക് അപേക്ഷ ക്ഷണിച്ചു. വീട് നിര്‍മാണ ചെലവിന്റെ 25 ശതമാനം സര്‍ക്കാര്‍ സബ്‌സിഡിയായി കണക്കാക്കുന്ന പദ്ധതിയില്‍ സബ്‌സിഡി മൂന്ന് ലക്ഷം രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയില്‍ 100 മുതല്‍ 160 ചതുരശ്ര മീറ്റര്‍ വരെ വിസ്തീര്‍ണമുള്ള വീട് നിര്‍മിക്കാം. അപേക്ഷകള്‍ kshbonline.com മുഖേന ആഗസ്റ്റ് 22 വരെ സ്വീകരിക്കും. ഫോണ്‍: 0495 2369545.

ഇന്‍േറണ്‍ഷിപ്പിന് അവസരം

കോഴിക്കോട് ജെന്‍ഡര്‍ പാര്‍ക്കില്‍ ഒരു വര്‍ഷത്തെ ഇന്‍േറണ്‍ഷിപ്പിന് അവസരം. വിഭാഗം, യോഗ്യത എന്നീ ക്രമത്തില്‍:
സോഷ്യല്‍ മീഡിയ മാനേജ്‌മെന്റ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് -ജേണലിസം, പബ്ലിക് റിലേഷന്‍സ്, മാര്‍ക്കറ്റിങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം.
പ്രോജക്ട്-റിസേര്‍ച്ച് (സെക്കന്‍ഡറി ഡാറ്റ അനാലിസിസ്-ടൂള്‍ പ്രിപ്പറേഷന്‍-ഡാറ്റ കലക്ഷന്‍) -സോഷ്യല്‍ സയന്‍സ്, ഹ്യൂമാനിറ്റീസ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം.
ലൈബ്രറി ആന്‍ഡ് ഡോക്യുമെന്റേഷന്‍ -ലൈബ്രറി സയന്‍സ്, ഇന്‍ഫര്‍മേഷന്‍ സയന്‍സ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം.
പ്രതിമാസം 10,000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. സിവി, കവര്‍ ലെറ്റര്‍ എന്നിവ ജൂലൈ 31നകം genderparkcampus@gmai.com എന്ന മെയിലിലേക്ക് അയക്കണം. അപേക്ഷിക്കുന്ന വിഭാഗം, ഇന്റേണ്‍ഷിപ്പ് കാലാവധി എന്നിവ സബ്ജക്ടില്‍ വ്യക്തമാക്കണം. ഫോണ്‍: 0495 2963695.

ഗൃഹശ്രീ പദ്ധതി: അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് രണ്ടോ മൂന്നോ സെന്റ് ഭൂമിയെങ്കിലും സ്വന്തമായുള്ള ദുര്‍ബല വിഭാഗക്കാര്‍/താഴ്ന്ന വരുമാനക്കാര്‍ (ഇഡബ്യൂഎസ്/എല്‍ഐജി) എന്നിവര്‍ക്ക് സന്നദ്ധ സംഘടന/എന്‍ജിഒകള്‍/വ്യക്തികള്‍ എന്നിവരുടെ സഹായത്തോടെ സര്‍ക്കാര്‍ സബ്സിഡിയോടെ വീട് നിര്‍മിച്ച് നല്‍കുന്ന സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡിന്റെ ഗൃഹശ്രീ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗുണഭോക്താവിനുവേണ്ടി സ്‌പോണ്‍സറാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

സ്‌പോണ്‍സറെ ലഭിച്ചാല്‍ ആദ്യം സ്‌പോണ്‍സറും പിന്നീട് ഗുണഭോക്താവും ഒരു ലക്ഷം രൂപ വീതം മുന്‍കൂറായി അടക്കണം. മൂന്ന് ലക്ഷം രൂപ സര്‍ക്കാര്‍ സബ്സിഡിയും ചേര്‍ത്ത് അഞ്ച് ലക്ഷം രൂപ നാലു ഗഡുക്കളായാണ് വിതരണം ചെയ്യുക. അപേക്ഷകള്‍ kshbonline.com മുഖേന ജൂലൈ 31 വരെ സ്വീകരിക്കും. ഫോണ്‍: 0495 2369545.

വോട്ടര്‍പട്ടിക പുതുക്കല്‍: ബിഹാര്‍ സ്വദേശികള്‍ അപേക്ഷ നല്‍കണം

ബിഹാറില്‍ വോട്ടര്‍പട്ടിക പുതുക്കുന്ന സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്‌ഐആര്‍) കര്‍മപരിപാടി നടക്കുന്നതിനാല്‍ ജില്ലയില്‍ താമസിച്ചുവരുന്ന ബിഹാര്‍ സ്വദേശികളായ അതിഥി തൊഴിലാളികള്‍ ജൂലൈ 25നകം voters.eci.gov.in എന്ന പോര്‍ട്ടല്‍ മുഖേനയോ ECINET എന്ന മൊബൈല്‍ ആപ്പ് വഴിയോ അപേക്ഷ നല്‍കണം. എല്ലാ തൊഴിലുടമകളും തങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്ന ബിഹാര്‍ സ്വദേശികളായ അതിഥി തൊഴിലാളികള്‍ക്ക് ഇതുസംബന്ധിച്ച വിവരം നല്‍കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

ഐടിഐ അഡ്മിഷന്‍

മാളികാവ് ഗവ. ഐടിഐയില്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ച ഇന്‍ഡക്സ് മാര്‍ക്ക് 230 മുതല്‍ 255 വരെയുളളവര്‍ നാളെ (ജൂലൈ 25) രാവിലെ ഒമ്പതിന് ഐടിഐയില്‍ എത്തണം. ഫോണ്‍: 0495 2377016.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!