റെയില്‍വേ സ്റ്റേഷന് സമീപം ആക്രമത്തില്‍ പരിക്കേറ്റ സംഭവം; പ്രതികള്‍ അറസ്റ്റില്‍

കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് സമീപം ആക്രമത്തില്‍ പരിക്കേറ്റ സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. മുചുകുന്ന് വിയ്യൂര്‍ സ്വദേശി നവ ജിത്ത് (24) ബാലുശ്ശേരി കാട്ടാംവള്ളി സ്വദേശി വിഷ്ണു പ്രസാദ് (29) എന്നിവരാണ് അറസ്റ്റിലായത്. കാവുംവട്ടം സ്വദേശി പറേച്ചാല്‍ മീത്തല്‍ ഇസ്മയിലിനെയാണ് പ്രതികള്‍ ആക്രമിച്ചത്.

ഇന്നലെ രാത്രി 8.30 ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ നിന്ന് അരിക്കുളം മുത്താമ്പി റോഡിലേക്ക് പോകുകയായിരുന്നു ഇസ്മയില്‍. റെയില്‍വേ സ്റ്റേഷന്‍ റോഡിലൂടെ പഴയ റെയില്‍വേ ഗേറ്റ് കടന്ന് പാളത്തിലെത്തിയപ്പോഴാണ് ആക്രമം ഉണ്ടായത്. പ്രതികള്‍ പണം ആവശ്യപ്പെട്ടപ്പോള്‍ ഇസ്മയില്‍ തന്റെ കൈയ്യില്‍ പണം ഇല്ലെന്ന് പറഞ്ഞതാണ് ആക്രമണത്തിന് കാരണം. കരിങ്കല്ല് ഉപയോഗിച്ച് ഇസ്മയിലിന്റെ തലയിലും മുഖത്തും കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.

ഇയാളുടെ കൈവശമുള്ള മൊബൈല്‍ ഫോണും പ്രതികള്‍ തട്ടിയെടുത്തിരുന്നു. വടകര ഡിവൈഎസ്പി ഹരിപ്രസാദിന്റെ നേതൃത്വത്തില്‍ കൊയിലാണ്ടി ഇന്‍സ്‌പെക്ടര്‍ ശ്രീലാല്‍ ചന്ദ്രശേഖര്‍ എസ്‌ഐമാരായ ആര്‍ സി ബിജു, ഗിരീഷ് കുമാര്‍, എ എസ് ഐ വിജു വാണിയംകുളം റൂറല്‍ എസ്പിയുടെ സ്‌പെഷ്യല്‍ സ്‌കോഡ് അംഗങ്ങളായ എ എസ് ഐ ബിനീഷ് വി.സി, സിപിഒ ടി.കെ ശോഭിത്ത്, ബി.എസ്സ് ശ്യാംജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!