കൊയിലാണ്ടിയില്‍ മദ്ധ്യവയസ്കന് നേരെ അക്രമം


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ കാവുംവട്ടം സ്വദേശി പറേച്ചാല്‍ മീത്തല്‍ ഇസ്മയിലിന് നേരെ അക്രമം. ഇന്നലെ രാത്രി 8.30 നാണ് സംഭവം. കൊയിലാണ്ടി പുതിയ ബസ്റ്റാന്റില്‍ നിന്നും റെയില്‍വേ സ്റ്റേഷന് റോഡിലൂടെ പഴയ റെയില്‍വേ ഗേറ്റ് കടന്ന് അരിക്കുളം പേരാമ്പ്ര റോഡിലേക്ക് പോകുന്നതിനിടെ പാളത്തില്‍ വെച്ച് അജ്ഞാതനായ അക്രമി കരിങ്കല്ല് ഉപയോഗിച്ച് തലയിലും മുഖത്തും മാരകമായി കുത്തി പരിക്കേല്‍പ്പിച്ചത്.
കൈവശമുള്ള മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് പ്രതി രക്ഷപ്പെടുകയും ചെയ്തു.
തുടർന്ന് ഇസ്മയില്‍ കൊയിലാണ്ടി ഗവ.താലൂക്കാശുപത്രിയില്‍ ചികിത്സ തേടുകയും ശേഷം ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
തലയിലും മുഖത്തുമായി 20ലേറെ മുറികൾ ഉണ്ട്. കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.











