വനിതകള്‍ക്ക് ട്രാക്ടര്‍ പരിശീലനം സംഘടിപ്പിച്ചു

അരിക്കുളം:  വനിതകള്‍ക്ക് ട്രാക്ടര്‍ പരിശീലനം സംഘടിപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്തും മഹിള കിസാന്‍ സ്വശാക്തീകിരണ്‍ പരിയോജനയും സംയുക്തമായി അരിക്കുളം വാകമോളി വെച്ച് നടത്തിയ പരിശീലനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് ഉദ്ഘാടനം ചെയ്യ്തു.

അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. എം. സുഗതന്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ കെ. അഭിനീഷ്, ടി. എം. രജില, എന്നിവര്‍ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ നജീഷ് കുമാര്‍, എം കെ എസ് പി കോഡിനേറ്റര്‍ ദീപ, ഷീജ എന്നിവര്‍ പരിശീലനത്തിന് നേത്യത്വം നല്‍കി.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!