പ്രോജക്ട് അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

പ്രോജക്ട് അസിസ്റ്റന്റ്

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഡിപ്ലോമ ഇന്‍ കമേഴ്‌സ്യല്‍ പ്രാക്ടീസ്/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ്/ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/പി ജി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍.
പ്രായപരിധി: 18-30. എസ്‌സി/എസ്ടി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ വയസ്സിളവ് ലഭിക്കും. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് നാല്. ഫോണ്‍: 0495 2430799.

ഹിയറിങ് മാറ്റി

കോഴിക്കോട്-ബാലുശ്ശേരി റോഡ് പുനരുദ്ധാരണവുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ നടപടികളുടെ ഭാഗമായി കോഴിക്കോട് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്ന് (ജൂലൈ 22) നിശ്ചയിച്ചിരുന്ന വേങ്ങേരി വില്ലേജിലെ ഹിയറിങ് പൊതുഅവധി പ്രഖ്യാപിച്ചതിനാല്‍ ജൂലൈ 30ലേക്ക് മാറ്റിയതായി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ അറിയിച്ചു.

അറ്റസ്റ്റേഷൻ മാറ്റിവച്ചു

നോർക്ക റൂട്ട്സ് കോഴിക്കോട് സെന്ററിൽ ജൂലൈ 22 ന് നടത്താനി രുന്ന സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ്റെ നിര്യാണത്തെ തുടർന്ന് സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ മാറ്റിവച്ചു. ടോക്കൺ ലഭിച്ചവർക്ക് ജൂലൈ 23ന് അറ്റസ്റ്റേഷനായി ഹാജരാകാമെന്ന് സെൻ്റർ മാനേജർ അറിയിച്ചു.

ഇലക്ട്രീഷ്യന്‍ ഇന്റര്‍വ്യൂ

ജില്ലാ മൃഗസംരക്ഷണ ഓഫീസിന് കീഴിലെ ചാത്തമംഗലം പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഇലക്ട്രീഷ്യനെ നിയമിക്കും. പരമാവധി 90 ദിവസത്തേക്കോ എംപ്ലോയ്മെന്റ് ഓഫീസ് വഴി നിയമനം ഉണ്ടാകുന്നത് വരെയോ ആകും നിയമനം.

അപേക്ഷകര്‍ എന്‍ടിസി വയര്‍മാന്‍സ് ഇന്‍ ട്രേഡ് ഇലക്ട്രീഷ്യന്‍/വയര്‍മാന്‍ ലൈസന്‍സ് ഉള്ളവരാകണം. വെള്ളക്കടലാസില്‍ തയാറാക്കിയ ബയോഡാറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂലൈ 29ന് രാവിലെ 11ന് മൃഗസംരക്ഷണ ഓഫീസില്‍ വാക്-ഇന്‍ ഇന്റര്‍വ്യൂവിനെത്തണം. ഫോണ്‍: 0495 2768075.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!