ഇ. എം. എസ്. ഹാൾ ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി: ചെങ്ങോട്ട്കാവ് ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ 13 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച ഇ. എം. എസ്. ഹാളിൻ്റെ ഉൽഘാടനം കാനത്തിൽ ജമീല എം. എൽ. എ. നിർവ്വഹിച്ചു.
ഇ. എം. എസിൻ്റെ ഫോട്ടോ അനാച്ഛാദനം പി. വിശ്വൻ മാസ്റ്റർ നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ അദ്ധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡണ്ട് പി. വേണു മാസ്റ്റർ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ കെ. ടി. എം കോയ, സ്റ്റാൻറിങ് കന്മറ്റി ചെയർമാൻമാരായ ബേബി സുന്ദർരാജ്, ബിന്ദു മുതിര കണ്ടത്തിൽ, ഗീത കാരോൽ, ബ്ലോക്ക് മെമ്പർ ഇ. കെ. ജുബീഷ്, വാർഡ് മെമ്പർ സുധ കാവുങ്കൽ പൊയിൽ, റസിയ വി എം, മുൻ പ്രസിഡണ്ടുമാരായ പി. ചാത്തപ്പൻ മാസ്റ്റർ, സഹദേവൻ കണക്കശ്ശേരി, കൂമുള്ളി കരുണാകരൻ, എന്നിവരും പി. ബാലകൃഷ്ണൻ, മാധവൻ ബോധി, ടി. എൻ. ദാമോദരൻ സെക്രട്ടി എൻ. പ്രദീപൻ എന്നിവർ സംസാരിച്ചു.



