ജിയേഷ് ബിഎന്‍ന്റെ ചരമവാര്‍ഷികദിനത്തില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി SVASS 92-95 വര്‍ഷ വിദ്യാര്‍ത്ഥികള്‍


കൊയിലാണ്ടി: പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും നിറസാന്നിദ്ധ്യമായിരുന്ന ജിയേഷ് ബിഎന്‍ ന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ SVASS 92-95 വര്‍ഷത്തെ വിദ്യാര്‍ഥികള്‍ സംസ്‌കാര പാലിയേറ്റീവ് കെയര്‍ നമ്പ്രത്ത്കരക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കി.
പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിലും നാടിന്റെ പൊതു പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും ക്രിയാത്മകമായ ഇടപെടല്‍ നടത്തിയ ജിയേഷിന്റെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് മാതൃകയാണെന്ന് സുഹൃത്തുക്കള്‍ അനുസ്മരിച്ചു. നാടിന്റെ പ്രശ്‌നങ്ങള്‍ സ്വന്തം പ്രശ്‌നങ്ങളായി കണ്ട് അതിന്റെ പരിഹാരത്തിനായി അക്ഷീണം പരിശ്രമിച്ച വ്യക്തിയാണ് ജിയേഷ് എന്നും സുഹൃത്തുക്കള്‍ അനുസ്മരിച്ചു.
രോഗാവസ്ഥയില്‍ ജിയേഷിനെ പരിചരിച്ച സംസ്‌കാര പാലിയേറ്റീവ് കെയര്‍ നമ്പ്രത്ത്കരക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കിക്കൊണ്ട് പ്രിയ സുഹൃത്തിന്റെ ഓര്‍മ്മ പുതുക്കാന്‍ വേണ്ടി ഒത്തുചേര്‍ന്ന യോഗത്തില്‍ സംസ്‌കാര പാലിയേറ്റീവ് കണ്‍വീനര്‍ മൊയ്തീന്‍ മാസ്റ്റര്‍ ,ചെയര്‍മാന്‍ ശങ്കരന്‍ മാസ്റ്റര്‍ ട്രഷറര്‍ അരുണ്‍, കവിത,ശാന്ത. ജിയേഷിന്റെ സുഹൃത്തുക്കളായ രഞ്ജിത് നിഹാര ,നിധീഷ്, ഷാജു, ബിനീഷ്, ദേവാനന്ദ്, ഉനൈസ് എന്നിവര്‍ സംസാരിച്ചു.











