പൂക്കാട്– മുക്കാടി റോഡ് സഞ്ചാരയോഗ്യമാക്കാൻ കർമ്മസമിതി പഞ്ചായത്തോഫീസ് മാർച്ച് നടത്തി


ചേമഞ്ചേരി: ഗ്രാമ പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ പൂക്കാട്- മുക്കാടി റോഡിലെ യാത്രാ ദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കര്‍മസമിതി പഞ്ചായത്തോഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കാപ്പാട് ബീച്ചിലേക്ക് ദേശീയപാതയില്‍ നിന്ന് ഏറ്റവും എളുപ്പം എത്തിച്ചേരാനുള്ള പ്രധാന പാതയാണ് സഞ്ചാരയോഗ്യമല്ലാതായത്. പരിസ്ഥിതി പ്രവര്‍ത്തകന്‍ വിജയരാഘവന്‍ ചേലിയ ഉദ്ഘാടനം ചെയ്തു. മന്‍സൂര്‍ കളത്തില്‍ അധ്യഷനായി. സത്യനാഥന്‍ മാടഞ്ചേരി, എന്‍.പി.അബ്ദുസമദ്, വിശ്വനാഥന്‍, വാര്‍ഡ് മെമ്പര്‍മാരായ ഹാരിസ്, ശരീഫ്, വത്സല പുല്ല്യേത്ത്, നിയാസ് താപ്പുള്ളി എന്നിവര്‍ സംസാരിച്ചു.











