പേരാമ്പ്രയില്‍ ബസ് സ്‌കൂട്ടറില്‍ ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം


പേരാമ്പ്ര: പേരാമ്പ്രയില്‍ ബസ് സ്‌കൂട്ടറില്‍ ഇടിച്ച് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. മരുതോങ്കര മൊയിലോത്തറ താഴത്തെ വളപ്പില്‍ അബ്ദുല്‍ ജലീലിന്റെ മകന്‍ അബ്ദുല്‍ ജവാദ് (19)ആണ് മരിച്ചത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാലിക്കര റീജിയണല്‍ സെന്ററില്‍ പിജി വിദ്യാര്‍ഥിയാണ് മരിച്ച ജവാദ്. ഇന്ന് വൈകുന്നേരം 4.15 ഓടെയാണ് അപകടം നടന്നത്. കോഴിക്കോട് നിന്ന് പേരാമ്പ്ര റൂട്ടിലോടുന്ന ഒമേഗ ബസ്സാണ് അപകടം ഉണ്ടാക്കിയത്. പേരാമ്പ്ര കക്കാട് പള്ളിക്ക് സമീപം ടിവിഎസ് ഷോറൂമിനടുത്തായാണ് അപകടം നടന്നത്.











