കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ പ്ലാന്റ് ഓപറേറ്റര്‍ നിയമനം

ഓക്‌സിജന്‍ പ്ലാന്റ് ഓപറേറ്റര്‍

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ എച്ച്ഡിഎസിന് കീഴില്‍ ഒരു വര്‍ഷത്തേക്ക് ഓക്‌സിജന്‍ പ്ലാന്റ് ഓപറേറ്ററെ നിയമിക്കും. യോഗ്യത: ബയോ മെഡിക്കല്‍ എഞ്ചിനീയറിങ്/മെഡിക്കല്‍ ഇലക്ട്രോണിക്സ്/മെക്കാനിക്കല്‍ എഞ്ചിനീയറിങ് ഡിപ്ലോമയും മെഡിക്കല്‍ ഗ്യാസില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും/ഐടിഐയും മെഡിക്കല്‍ ഗ്യാസ് കമ്പനികളിലോ ഓക്സിജന്‍ പ്ലാന്റിലോ മെഡിക്കല്‍ ഗ്യാസ് ഓപറേഷനിലോ പ്രവൃത്തി പരിചയവും. ജൂലൈ 25ന് രാവിലെ 11ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എച്ച്ഡിഎസ് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2355900.

ടെണ്ടര്‍ ക്ഷണിച്ചു

കോഴിക്കോട് അര്‍ബന്‍ ഒന്ന് ഐസിഡിഎസ് കാര്യാലയ പരിധിയിലെ മാങ്കാവ്, പയ്യാനക്കല്‍, കല്ലായ്, മുഖദാര്‍ സെക്ടറുകളിലെ 133 അങ്കണവാടികളിലേക്ക് മുട്ട, പാല്‍ എന്നിവ വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോം വിതരണം ചെയ്യുന്ന അവസാന തിയതി: ജൂലൈ 25ന് ഉച്ച ഒരു മണി. ഫോണ്‍: 0495 2702523.

അസി. പ്രൊഫസര്‍ നിയമനം

കോഴിക്കോട് ഗവ. പോളിടെക്നിക് കോളേജില്‍ കെമിസ്ട്രി അസി. പ്രൊഫസറുടെ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: 50 ശതമനം മാര്‍ക്കോടെ എംഎസ്സി കെമിസ്ട്രിയും നെറ്റും. പിഎച്ച്ഡി അഭികാമ്യം. ജൂലൈ 21ന് രാവിലെ 10.30ന് യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2383924.

മാര്‍ക്കറ്റിങ് ശില്‍പശാല

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് (കെഐഇഡി) മൂന്ന് ദിവസത്തെ മാര്‍ക്കറ്റിങ് ശില്‍പശാല സംഘടിപ്പിക്കും. ജൂലൈ 29 മുതല്‍ 31 വരെ നടക്കുന്ന ശില്‍പശാലയില്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്, മാര്‍ക്കറ്റ് റിസര്‍ച്ച്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ഉപഭോക്തൃ ഇടപെടലും നിലനിര്‍ത്തലും തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം. പങ്കെടുക്കുന്നവര്‍ ജൂലൈ 23നകം www.kied.info മുഖേന അപേക്ഷിക്കണം. ഫോണ്‍: 0484 2532890/2550322/9188922785.


അപേക്ഷ ക്ഷണിച്ചു

നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജസിന്റെ തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളില്‍ ഐഇഎല്‍ടിഎസ്, ഒഇടി ഓഫ്ലൈന്‍ (എട്ടാഴ്ച) ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഫ്ലൈന്‍ കോഴ്സുകളില്‍ നഴ്സിങ് ബിരുദമുള്ളവര്‍ക്കും ബിപിഎല്‍/എസ്‌സി/എസ്ടി വിഭാഗക്കാര്‍ക്കും ഫീസ് സൗജന്യമാണ്. മറ്റുളളവര്‍ക്ക് ജിഎസ്ടി ഉള്‍പ്പെടെ 4425 രൂപയാണ് ഫീസ്. ഓഫ്ലൈന്‍ കോഴ്സില്‍ മൂന്നാഴ്ചത്തെ അഡീഷണല്‍ ഗ്രാമര്‍ ക്ലാസിനും അവസരമുണ്ടാകും. www.nifl.norkaroots.org മുഖേന അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 7907323505 (തിരുവനന്തപുരം), 8714259444 (കോഴിക്കോട്), 1800 425 3939 (ഇന്ത്യയില്‍നിന്ന്), 8802 012 345 (വിദേശത്തുനിന്ന്, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!