ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തിയിലെ അപാകത ; കൊയിലാണ്ടിയിലെ കരാര്‍ കമ്പനി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി


കൊയിലാണ്ടി: അശാസ്ത്രീയ നിര്‍മ്മാണം അവസാനിപ്പിക്കുക, റോഡുകളിലെ കുഴികള്‍ അടച്ച് ഗതാഗത യോഗ്യമാക്കുക, അപകട സാധ്യതയുള്ള സ്ഥലങ്ങളിലെ പ്രവര്‍ത്തി വിദഗ്ധസംഘം പരിശോധിച്ച സുരക്ഷ ഉറപ്പുവരുത്തുക, കുന്നിയോറമലയിലെ പ്രദേശവാസികളുടെ ആശങ്കയ്ക്ക് പരിഹാരം കണ്ടെത്തുക, പയ്യോളിയിലും പരിസരപ്രദേശത്തുമുള്ള വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ഉണ്ടാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി അദാനി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കൊയിലാണ്ടി സ്റ്റേഡിയം പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് അദാനി ഓഫീസിനുള്ളില്‍ പോലീസുമായി പ്രവര്‍ത്തകര്‍ ഉന്തും തള്ളുമായി.
ഡി സി സി പ്രസിഡണ്ട് അഡ്വ കെ. പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. റോഡിലെ ശോചനീയാവസ്ഥ കാരണം നിരവധി പേരാണ് ദിവസവും അപകടത്തില്‍ പെടുന്നതെന്നും ഓരോ കുടുംബത്തിനും അപകടത്തില്‍പ്പെട്ടു ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇന്ന് നമ്മുടെ നാട്ടിലെ റോഡുകളുടെ അവസ്ഥ എന്നും ദേശീയപാതയിലെ ശോചനീയാവസ്ഥ കാരണം അപകടത്തില്‍ പെടുന്നവര്‍ക്ക് നഷ്ട പരിഹാരം സര്‍ക്കാര്‍ നല്‍കണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് തന്‍ഹീര്‍ കൊല്ലം മാര്‍ച്ചിന് നേതൃത്വം നല്‍കി. ഇതൊരു സൂചനാ സമരമാണെന്നും റോഡിലെ അപകടവസ്ഥ പരിഹരിച്ചില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ടു പോവുമെന്നും തന്‍ഹീര്‍ കൊല്ലം പറഞ്ഞു.
കെ പി സി സി മെമ്പര്‍ മഠത്തില്‍ നാണു മാസ്റ്റര്‍, പി രത്‌നവല്ലി ടീച്ചര്‍, ഡി സി സി സെക്രെട്ടറി രാജേഷ് കീഴരിയൂര്‍, യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ സെക്രെട്ടറി എം കെ സായീഷ്, കെ എസ് യു സംസ്ഥാനകമ്മിറ്റി അംഗം എ കെ ജാനിബ്, കമ്മിറ്റി അംഗം, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മുരളി തോറോത്ത്,വി ടി സുരേന്ദ്രന്‍, രജീഷ് വെങ്ങളത്ത് കണ്ടി, അരുണ്‍ മണമ്മല്‍, റാഷിദ് മുത്താമ്പി,അനഘ, റംഷീദ് കാപ്പാട്, നിഖില്‍ കെ വി, അശ്വിന്‍ കെ ടി, നിംനാസ് എം, ഷംനാസ് എം പി, അജയ് ബോസ് എന്നിവര്‍ അഭിസംബോധന ചെയ്തു സംസാരിച്ചു. ജൂബിക സജിത്ത്, ഷഫീര്‍ കാഞ്ഞിരോളി, ബിനീഷ് ലാല്‍, ഷമീം ടി ടി, നിത്യ, റജീല്‍, റഊഫ്, ആഷിക്, നിതിന്‍, സജിത്ത് കാവും വട്ടം, അഭിനവ് കണക്കശ്ശേരി, ഫായിസ്, ജിഷ്ഹദ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി











