നാളെ യൂത്ത് കോൺഗ്രസിന്റെ അദാനി ഓഫീസ് മാർച്ച്
കൊയിലാണ്ടി : കരാർ കമ്പിനി നടത്തുന്ന കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കും കൂട്ടുനിക്കുന്ന ഉദ്യോഗസ്ഥ കരാർ ലോബിക്കെതിരായ് നാളെ രാവിലെ 10 മണിക്ക് യൂത്ത് കോൺഗ്രസ്സ് കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അദാനി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കുന്നു.
ദേശീയ പാതയിലെ അശാസ്ത്രീയ നിർമ്മാണം അവസാനിപ്പിക്കുക, റോഡുകളിലെ കുഴികളാടച്ചു ഗതാഗത യോഗ്യമാക്കുക, അപകട സാധ്യതയുള്ള സ്ഥലങ്ങളിലെ വിദഗ്ദ സംഘം പരിശോദിച്ചു സുരക്ഷ ഉറപ്പു വരുത്തുക, കുന്നോറമലയിലെ പ്രദേശ വാസികളുടെ ആശങ്കകൾക്ക് പരിഹാരം കണ്ടെത്തുക, പയ്യോളിയിലും പരിസര പ്രദേശത്തുമുള്ള വെള്ളക്കെട്ടിനു ശാശ്വത പരിഹാരം കണ്ടെത്തുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് .
ജില്ലാ കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് അഡ്വ കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യുമെന്ന് നിയോജക മണ്ഡലം പ്രസിഡണ്ട് തൻഹീർ കൊല്ലം അറിയിച്ചു.