വിവിധയിടങ്ങളില്‍ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു


ഉമ്മൻ ചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

കൊയിലാണ്ടി : മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ രണ്ടാമത് ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. കെ പി സി സി മെമ്പർ രത്നവല്ലി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.
വികസന കേരളത്തിന്റെ ശില്പിയായ ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ കേരള ചരിത്രത്തിൽ എക്കാലവും നിലനിൽക്കുമെന്നും പൊതുസമൂഹത്തിന് ഉമ്മൻ ചാണ്ടി എന്നും മാതൃകയായിരിക്കുമെന്നും അനുസ്മരണ സദസ്സ് അഭിപ്രായപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ് എൻ മുരളീധരൻ തോറോത്ത് അധ്യക്ഷത വഹിച്ചു.
കെപിസിസി മെമ്പർ സി വി ബാലകൃഷ്ണൻ, പി കെ അരവിന്ദൻ മാസ്റ്റർ, വി ടി സുരേന്ദ്രൻ, രാജേഷ് കീഴരിയൂർ, വി വി സുധാകരൻ, പി വി വേണുഗോപാൽ, നടേരി ഭാസ്കരൻ,അൻസാർ കൊല്ലം, അരുൺ മണമൽ, രജീഷ് വെങ്ങളത്തു കണ്ടി,കെ പി വിനോദ് കുമാർ, തൻഹീർ കൊല്ലം എന്നിവർ സംസാരിച്ചു.
സി പി മോഹനൻ, പി പവിത്രൻ, അജയ് ബോസ്, ഉണ്ണികൃഷ്ണൻ കളത്തിൽ, ചെറുവക്കാട്ട് രാമൻ, വത്സരാജ് വി കെ, സുമതി കെ എം, ജിഷ പുതിയേടത്ത്, ഉണ്ണികൃഷ്ണൻ മരളൂർ, സി ഗോപിനാഥ്, റാഷിദ് മുത്താമ്പി എന്നിവർ നേതൃത്വം നൽകി.

ഉമ്മൻ ചാണ്ടി ‘സമാനതകളില്ലാത്ത ജനനായകൻ : ബിനു കോറോത്ത്

കൊയിലാണ്ടി: ജനങ്ങൾക്കു വേണ്ടി ജനങ്ങളുടെ ഇടയിൽ ജീവിച്ച് നിരാശ്രരുടെ കണ്ണീർ ഒപ്പിയ ജനനേതാവായിരുന്നു ഉമ്മൻ ചാണ്ടി എന്ന് കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബിനു കോറോത്ത് അഭിപ്രായപ്പെട്ടു.
സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആവശ്യങ്ങൾ കണ്ടറിഞ്ഞ് പരിഹാരം കാണുന്ന ദീർഘദർശിയായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടിയുടെ ഭരണകാലം ജീവനക്കാരുടെ സുവർണ്ണ കാലഘട്ടമായിരുന്നു. കൊയിലാണ്ടിയിൽ കേരള എൻജിഒ അസോസിയേഷൻ സംഘടിപ്പിച്ച അനുസ്മരണ സദസ് ഉത്ഘാടനം ചെയ്യുകയായിരുന്നു അവർ.
ബ്രാഞ്ച് പ്രസിഡൻ്റ് പ്രദിപ് സായ് വേൽ അധ്യക്ഷം വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം വി. പ്രതീഷ് മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന കൗൺസിൽ അഗം ഷാജി മനേഷ് എം, പങ്കജാക്ഷൻ എം, രജീഷ് ഇ.കെ, ഗീത.പി.ടി., ദിജീഷ് കുമാർ, അനിൽകുമാർ മരക്കുളം, ടി.വി. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.

ഉമ്മൻചാണ്ടി ഓർമ്മ ദിനത്തിൽ താലൂക്കാശുപത്രിയിൽ ഉച്ച ഭക്ഷണം വിതരണം ചെയ്തു യൂത്ത് കോൺഗ്രസ്സ്

കൊയിലാണ്ടി :മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ്മ ദിനത്തിൽ കൊയിലാണ്ടി താലൂക്കാശുപത്രിയിലെ കിടപ്പു രോഗികൾക്കും കൂട്ടിരിപ്പുകാർക്കും യൂത്ത് കോൺഗ്രസ്സ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉച്ചഭക്ഷണം വിതരണം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് തൻഹീർ കൊല്ലം, റാഷിദ് മുത്താമ്പി, റംഷീദ് കാപ്പാട്, ബിനീഷ് ലാൽ,സജിത്ത് കാവുംവട്ടം, ഷഫീർ കാഞ്ഞിരോളി, ഷംനാസ് എം പി, ശരത്, നിഖിൽ കെ കെ എന്നിവർ നേതൃത്വം നൽകി .











