നഴ്സിങ് അസിസ്റ്റന്റ്, ഡ്രൈവര്‍ നിയമനം

നഴ്സിങ് അസിസ്റ്റന്റ്, ഡ്രൈവര്‍ നിയമനം

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് ഐസിയുവിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ നഴ്സിങ് അസിസ്റ്റന്റിനെയും ആശുപത്രി വികസന സമിതിക്ക് കീഴിലുള്ള ആംബുലന്‍സിലേക്ക് ദിവസവേതനത്തില്‍ ഡ്രൈവറെയും നിയമിക്കും.
നഴ്സിങ് അസിസ്റ്റന്റിന് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. ബ്രോങ്കോസ്‌കോപ്പി തിയേറ്ററില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. നഴ്സിങ് അസിസ്റ്റന്റ് കൂടിക്കാഴ്ച ജൂലൈ 21ന് രാവിലെ 11നും ഡ്രൈവര്‍ കൂടിക്കാഴ്ച 12നും കാര്യാലയത്തില്‍ നടക്കും. ഫോണ്‍: 0495 2359645.

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജ് വനിത ഹോസ്റ്റലിന് സമീപത്തെ ഭൂമിയിലെ പനമരങ്ങള്‍ മുറിച്ചുമാറ്റാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. പ്രിന്‍സിപ്പല്‍, സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജ്, കോഴിക്കോട്, വെസ്റ്റ്ഹില്‍ പിഒ, 673005 എന്ന വിലാസത്തില്‍ ജൂലൈ 23ന് ഉച്ചക്ക് രണ്ട് മണിക്കകം ലഭിക്കണം. വിവരങ്ങള്‍ക്ക്: www.geckkd.ac.in.

കുക്ക് നിയമനം

വളയം പഞ്ചായത്തിലെ കല്ലുനിരയിലെ കെഎപി ആറാം ബറ്റാലിയനില്‍ കുക്ക് തസ്തികയില്‍ രണ്ട് ക്യാമ്പ് ഫോളോവര്‍മാരെ ദിവസവേതനത്തില്‍ നിയമിക്കുന്നതിന് ജൂലൈ 26ന് രാവിലെ 11ന് ബറ്റാലിയന്‍ ഓഫീസില്‍ പ്രായോഗിക പരീക്ഷയും അഭിമുഖവും നടത്തും. ദിവസം 710 രൂപ നിരക്കില്‍ 59 ദിവസത്തേക്കാണ് നിയമനം. അപേക്ഷ, ആധാര്‍കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, പാസ്ബുക്ക് എന്നിവ സഹിതം എത്തണം.

മരം ലേലം

പൂനത്ത് ഡിസ്ട്രിബ്യൂട്ടറി കനാല്‍ഭൂമി സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കൂട്ടാലിട ടൗണിന് സമീപത്തെ മഹാഗണി, പൂമരം, മഴമരം, മട്ടി, ബദാം മരങ്ങള്‍ ജൂലൈ 21ന് രാവിലെ 11.30ന് ലേലം ചെയ്യുമെന്ന് കുറ്റ്യാടി ജലസേചന പദ്ധതി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: 0496 2963223.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!