എൻ എസ് ഗ്രന്ഥാലയം മുത്താമ്പി ഡിജിറ്റലൈസേഷൻ കേമ്പ് സംഘടിപ്പിച്ചു
കൊയിലാണ്ടി: ശ്രീ വാസുദേവാശ്രമം ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് വളണ്ടിയർമാരുടെ സഹകരണത്തോടെ ലൈബ്രറി ഡിജിറ്റലൈസേഷൻ്റെ പ്രവർത്തനമാരംഭിച്ചു. സോളമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.രമേശൻ അദ്ധ്യക്ഷനായിരുന്നു. എൻ.എസ്.എസ് വളണ്ടിയർ ലീഡർമാരായ ചേതസ് പി എം, ദേവനന്ദ കെ. എന്നിവർ നേതൃത്വം കൊടുത്തു.
മുരളീധരൻ നടേരി സ്വാഗതവും ഇന്ദിര കെ.എ. നന്ദിയും പറഞ്ഞു.