പേരാമ്പ്ര മൂരികുത്തിയിൽ സ്റ്റേഷനറി കടയിൽ തീപ്പിടുത്തം

പേരാമ്പ്ര:  മൂരികുത്തിയിൽ സ്റ്റേഷനറി കടയിൽ തീപ്പിടുത്തം. മൂരികുത്തി കല്ലൂർ റോഡിലെ പി. എം കുഞ്ഞിഹസ്സന്റെ ഉടമസ്തയിൽ ഉള്ള സ്റ്റേഷനറിക്കടയാണ് ഇന്നലെ രാത്രി കത്തി നശിച്ചത്.

രാത്രി 10 മണിയോടെ കട അടച്ചു പോയശേഷം രാവിലെ 5 മണിയോടെ തുറക്കാൻ ഉടമ എത്തിയപ്പോളാണ് കടക്കുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ടത്. ഉടൻ തന്നെ ഓടിക്കൂടിയ നാട്ടുകാരും പേരാമ്പ്ര ഫയർ ഫോഴ്‌സും എത്തി തീയണക്കുകയായിരുന്നു.

കടക്കുള്ളിലെ സാധനങ്ങൾ പൂർണമായും കത്തി നശിച്ചു. പേരാമ്പ്ര പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!