ഗസ്റ്റ് അധ്യാപക ഒഴിവ്

ഗസ്റ്റ് അധ്യാപക ഒഴിവ്
കൊയിലാണ്ടി ഗവ. മാപ്പിള സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഫിസിക്സ് (ജൂനിയർ) അധ്യാപകരെ ആവശ്യമുണ്ട്. 18/07/2025 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് അസ്സൽ രേഖകളുമായി ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു

മെറിറ്റ് അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു

2024-25 വര്‍ഷം എസ്എസ്എല്‍സി, പ്ലസ്ടു, തത്തുല്യ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക് മെറിറ്റ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. മദ്രസാധ്യാപക ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് കുടിശ്ശികയില്ലാതെ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ അംഗങ്ങള്‍ക്ക് അപേക്ഷിക്കാം. അപേക്ഷയും അനുബന്ധ രേഖകളും ആഗസ്റ്റ് 31നകം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള മദ്രസാധ്യാപക ക്ഷേമനിധി ഓഫീസ്, കെ.യു.ആര്‍.ഡി.എഫ്.സി ബില്‍ഡിങ്, ചക്കോരത്ത്കുളം, വെസ്റ്റ്ഹില്‍ പിഒ, കോഴിക്കോട്-673005 എന്ന വിലാസത്തില്‍ നല്‍കണം. ഫോണ്‍: 0495 2966577, 9188230577. വിവരങ്ങള്‍ക്ക്: www.kmtboard.in

റാങ്ക് പട്ടിക റദ്ദാക്കി

ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പ്/ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ്/ആയുര്‍വേദ കോളേജുകള്‍ എന്നിവയില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് -2 (ആയുര്‍വേദ) എന്‍സിഎ എസ്.സി (കാറ്റഗറി നമ്പര്‍: 467/2022) തസ്തികയുടെ നിയമന ശിപാര്‍ശ നല്‍കിയ ഉദ്യോഗാര്‍ഥികള്‍ ജോലിയില്‍ പ്രവേശിച്ചതിനാലും റാങ്ക്പട്ടിക കാലാവധിയില്‍ പട്ടികജാതി വിഭാഗത്തിനായുള്ള എന്‍സിഎ ഒഴിവുകള്‍ അവശേഷിക്കാത്തതിനാലും റാങ്ക് പട്ടിക റദ്ദാക്കിയതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു.

അലമാര ലേലം

വെള്ളിമാട്കുന്ന് ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്സിലെ ഉപയോഗശൂന്യമായ 35 ഇരുമ്പ് അലമാരകള്‍ ജൂലൈ 30ന് രാവിലെ 11ന് സ്ഥാപന പരിസരത്ത് പരസ്യമായി ലേലം ചെയ്യും. ഫോണ്‍: 9747178076.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!