ഇലക്ട്രോണിക്സ് മാലിന്യ ശേഖരണം ആരംഭിച്ചു

കോഴിക്കോട്: കേരള സർക്കാരിന്റ നേതൃത്വത്തിൽ ഇ മാലിന്യ സംസ്കരണത്തിനായി പ്രത്യേക ഡ്രൈവ് കോഴിക്കോട് ജില്ലയിൽ ആരംഭിച്ചു.

സുരക്ഷിതമായി ഇ മാലിന്യം ശേഖരിക്കുന്നതിനും സംസ്കരിക്കുന്നതിനുമാണ് പ്രത്യേക ഡ്രൈവ് സംഘടിപ്പിക്കുന്നത്. വീടുകളിലും സ്ഥാപനങ്ങളിലും ഉള്ള ഇ- മാലിന്യങ്ങൾക്ക് വില നൽകിയാണ് ഹരിത കർമ്മ സേന ശേഖരിക്കുന്നത്. ലൈസൻസ് ഇല്ലാതെ ഇ- മാലിന്യം ശേഖരിച്ച് അശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നത് ഒഴിവാക്കുന്നതും ഡ്രൈവിന്റെ ലക്ഷ്യമാണ്.

ശേഖരിച്ച ഇ-മാലിന്യങ്ങൾ സർക്കാരിൻറെ അംഗീകൃത ഏജൻസിയായ ക്ളീൻ കേരള കമ്പനി ലിമിറ്റഡ് വഴി കയ്യൊഴിയുന്നതാണ്

കൊയിലാണ്ടിയിൽ നടന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേ പാട്ട് രജുല ബുക്സ് ഉടമ ലത്തീഫിൽ നിന്ന് ഇ- മാലിന്യം ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി പ്രജില അദ്ധ്യക്ഷത വഹിച്ചു. ക്ലീൻ കേരള കമ്പനി ലിമിറ്റഡ് ജില്ലാ മാനേജർ സുരേഷ് കുമാർ, ശുചിത്വമിഷൻ IEC കോഡിനേറ്റർ സരിത്ത് സി കെ എന്നിവർ സംസാരിച്ചു. നഗരസഭ ക്ലീൻ സിറ്റി മാനേജർ കെസി രാജീവൻ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ കെ റിഷാദ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!