സ്‌കൂള്‍ ലൈബ്രറികള്‍ക്ക് പുസ്തകം വിതരണം ചെയ്തു


കൊയിലാണ്ടി: നിയമസഭാ പുസ്തകോത്സവത്തിന്റെ ഭാഗമായി കാനത്തില്‍ ജമീല എംഎല്‍എയുടെ പ്രത്യേക വികസന നിധിയില്‍നിന്ന് മൂന്ന് ലക്ഷം രൂപ വിനിയോഗിച്ച് മണ്ഡലത്തിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ലൈബ്രറികള്‍ക്കായി വാങ്ങിയ പുസ്തകങ്ങള്‍ വിതരണം ചെയ്തു. കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ എംഎല്‍എ വിതരണോദ്ഘാടനം നിര്‍വഹിച്ചു. കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ശ്രീകുമാര്‍, കൊയിലാണ്ടി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ അഡ്വ. കെ സത്യന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടി, മുന്‍ എംഎല്‍എ പി വിശ്വന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
തിരുവങ്ങൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പൊയില്‍കാവ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കൊയിലാണ്ടി മാപ്പിള ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പന്തലായനി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, വന്മുഖം ഗവ. ഹൈസ്‌കൂള്‍, സികെജി മെമോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പയ്യോളി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പയ്യോളി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍, കുഞ്ഞാലിമരയ്ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവയുടെ പ്രതിനിധികള്‍ പുസ്തകം ഏറ്റുവാങ്ങി.











