പുളിയഞ്ചേരി യു പി സ്‌കൂള്‍ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.
പുളിയഞ്ചേരി യു പി സ്‌കൂള്‍ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്‍ കെ ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി സംരക്ഷണവേദി (പി എസ് വി ) സോഷ്യല്‍ മീഡിയ കണ്‍വീനര്‍ ലിനീഷ് മുണ്ട്യാടി മുഖ്യാതിഥി ആയിരുന്നു. കെ. വി. മുഹമ്മദ് അലി സംസാരിച്ചു. സ്‌കൂള്‍ സയന്‍സ് ക്ലബ്ബിന്റെയും പരിസ്ഥിതി ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ വ്യത്യസ്തവും വിവിധ വര്‍ണ്ണപൂക്കള്‍ വിരിയുന്ന ചെമ്പരത്തിച്ചെടികള്‍ കൊണ്ട് ജൈവവേലിനാട്ടുപച്ച നിര്‍മ്മാണം ആരംഭിച്ചു.
കെ. പി. റീജ അധ്യക്ഷത വഹിച്ചു. റഷീദ് പുളിയഞ്ചേരി സ്വാഗതവും, അഖില്‍ പി. സി. നന്ദിയും രേഖപ്പെടുത്തി. വി. രശ്മി, നീതു എം. എന്നിവര്‍ നേതൃത്വം നല്‍കി.




