പുകസ കൊയിലാണ്ടി മേഖലാകമ്മിറ്റി ബഷീർ അനുസ്മരണവും ബഷീർ കൃതികളുടെ ആസ്വാദനാവതരണ മത്സരവും നടത്തി

കൊയിലാണ്ടി: പുരോഗമന കലാസാഹിത്യസംഘം കൊയിലാണ്ടി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണത്തിന്റെ ഭാഗമായി കോളജ് വിദ്യാർത്ഥികൾക്കായി ബഷീർ കൃതികളുടെ ആസ്വാദനാവതരണ മത്സരം നടത്തി. ഒന്നാം സമ്മാനം സഫ് ല(ഗുരുദേവ കോളജ് കൊയിലാണ്ടി), രണ്ടാം സമ്മാനം എ. പി. അമ്പിളി (SNDP കോളജ്), മൂന്നാം സമ്മാനം സി. പി.ലയ, (സംസ്കൃത സർവ്വകലാശാലാ പ്രാദേശിക കേന്ദ്രം) എന്നിവർക്കു ലഭിച്ചു.

ആർ. കെ. ദീപ ആമുഖ ഭാഷണം നടത്തി. സമാപന സമ്മേളന ഉദ്ഘാടനവും വിജയികൾക്കുള്ള ക്യാഷ് അവാർഡും ഉപഹാരവും പ്രോത്സാഹന സമ്മാനങ്ങളുടെ വിതരണവും നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ നിർവ്വഹിച്ചു. പുകസ മേഖലാ സെക്രട്ടറി മധു കിഴക്കയിൽ സ്വാഗതം പറഞ്ഞു. പ്രസിഡന്റ്‌ കെ. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. ബിജേഷ് ഉപ്പാലക്കൽ, ഊർമിള, വി. എം. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.പുകസ ജില്ലാകമ്മിറ്റി അംഗം പ്രേമൻ തറവട്ടത്ത് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!