സ്കോളർഷിപ്പിന് അപേക്ഷിക്കാം

സ്കോളർഷിപ്പിന് അപേക്ഷിക്കാം

സർക്കാർ/ എയ്ഡഡ് സ്‌കൂളുകളിൽ നാല്, ഏഴ് ക്ലാസുകളിൽ എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡ് നേടിയതും നിലവിൽ അഞ്ച്, എട്ട് ക്ലാസുകളിൽ സർക്കാർ/ എയ്ഡഡ് സ്‌കൂളുകളിൽ ചേർന്ന് പഠനം തുടരുന്നതുമായ പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള 2025-26 അധ്യയന വർഷത്തെ അയ്യൻകാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആന്റ് ഡെവലപ്മെന്റ് സ്‌കോളർഷിപ്പ് അപേക്ഷകൾക്കായി ജൂലൈ 28 വരെ ഇ-ഗ്രാന്റ്‌സ് പോർട്ടൽ ഓപ്പൺ ചെയ്യും. സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള ഫോം കോർപ്പറേഷൻ/ ബ്ലോക്ക്/ മുൻസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളിൽ ലഭിക്കും. കൂടുതൽവിവരങ്ങൾ അതത് ബ്ലോക്ക്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും ലഭിക്കും.

എം.ബി.എ. സ്‌പോട്ട് അഡ്മിഷൻ

കേരളാ വിനോദ സഞ്ചാര വകുപ്പിനു കീഴിലുള്ള മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്‌സ്) എം.ബി.എ. (ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സിൽ സംവരണ സീറ്റ് ഉൾപ്പെടെ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 17 രാവിലെ 10.30ന് സ്പോട്ട് അഡ്മിഷൻ നടത്തും. ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടെ ഡിഗ്രി, KMAT/CMAT/CAT യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.

കേരള സർവകലാശാലയുടേയും എ.ഐ.സി.റ്റി.ഇ.യുടേയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്‌സിൽ ട്രാവൽ, ടൂർ ഓപ്പറേഷൻ, ഹോസ്പിറ്റാലിറ്റി, എയർപോർട്ട് മാനേജ്മെന്റ് വിഷയങ്ങളിൽ സ്‌പെഷ്യലൈസേഷനും അവസരമുണ്ട്. വിജയിക്കുന്നവർക്ക് പ്ലേസ്‌മെന്റ് സപ്പോർട്ടും നൽകും. എസ്.സി/ എസ്.ടി വിദ്യാർഥികൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള സംവരണവും ആനുകൂല്യങ്ങളും ലഭിക്കും. കൂടുതൽവിവരങ്ങൾക്ക്: www.kittsedu.org, 9446529467, 9645176828.

സ്പോട്ട് അഡ്മിഷൻ

സംസ്ഥാന ടൂറിസം വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്‌സ്) പി ജി ഡിപ്ലോമ ഇൻ പബ്ലിക് റിലേഷൻസ് ഇൻ ടൂറിസം കോഴ്സിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ജൂലൈ 17ന് സ്പോട്ട് അഡ്മിഷൻ നടത്തും. ബിരുദമാണ് അടിസ്ഥാന യോഗ്യത. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് പ്ലേസ്‌മെന്റ്‌ അസിസ്റ്റൻസ് നൽകും. കൂടുതൽവിവരങ്ങൾക്ക്: www.kittsedu.org, 0471-2329468/2329539/9447079763.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!