ബിഎംഎസ് ടെക്നീഷ്യന്‍ നിയമനം

ബിഎംഎസ് ടെക്നീഷ്യന്‍ നിയമനം

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒരു വര്‍ഷത്തേക്ക് ബിഎംഎസ് ടെക്നീഷ്യനെ നിയമിക്കും. യോഗ്യത: എസ്എസ്എല്‍സി, ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സില്‍ 3 വര്‍ഷ ഡിപ്ലോമ/2 വര്‍ഷത്തെ ഐടിഐ (എന്‍സിവിടി, കെജിസിഇ), ബില്‍ഡിങ് മാനേജ്മെന്റ് സിസ്റ്റങ്ങളുടെ പ്രവര്‍ത്തനത്തില്‍ രണ്ട് വര്‍ഷത്തെ പരിചയം. പ്രായപരിധി: 18-36. ജൂലൈ 18ന് രാവിലെ 11ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോഴിക്കോട് മെഡിക്കല്‍ കോളേജ് എച്ച്ഡിഎസ് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2355900.

അസി. പ്രൊഫസര്‍ നിയമനം

വടകര കോളേജ് ഓഫ് എഞ്ചിനീയറിങ് മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ അസി. പ്രൊഫസര്‍മാരെ നിയമിക്കും. യോഗ്യത: എംടെക് ഒന്നാം ക്ലാസ് ബിരുദം. വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 17ന് രാവിലെ പത്തിന് കോളേജ് ഓഫീസിലെത്തണം. ഫോണ്‍: 0496 2536125, 9946632480.

അധ്യാപക പരിശീലന ശില്‍പശാല

കെല്‍ട്രോണ്‍ നോളേജ് സെന്ററില്‍ ജൂലൈ 16ന് വനിതകള്‍ക്കായി ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിങ് കോഴ്സിന്റെ സൗജന്യ ശില്‍പശാല നടത്തും. പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9072592416, 9072592412.

കൊതുക് നശീകരണം: താല്‍ക്കാലിക ജീവനക്കാരെ നിയമിക്കും

ദേശീയ പ്രാണിജന്യരോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ആരോഗ്യവകുപ്പിന് കീഴില്‍ ജില്ലയിലെ നഗരപ്രദേശങ്ങളില്‍ കൊതുക് നശീകരണ പ്രവര്‍ത്തങ്ങള്‍ക്കായി ദിവസവേതനത്തില്‍ 30 ദിവസത്തേക്ക് 109 ജീവനക്കാരെ നിയമിക്കും. യോഗ്യത: എട്ടാം ക്ലാസ്. വയസ്സ്: 50 വയസ്സില്‍ താഴെ. അഭിമുഖം ജൂലൈ 22ന് രാവിലെ 9.30ന് മലാപ്പറമ്പ് ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തില്‍. ഫോണ്‍: 0495 2370494.

 

വെറ്ററിനറി സര്‍ജന്‍ നിയമനം

ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജന്മാരെ നിയമിക്കും. പരമാവധി 90 ദിവസത്തേക്കാകും നിയമനം. അപേക്ഷകര്‍ വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനും ഉള്ളവരാകണം. വെള്ളക്കടലാസില്‍ തയാറാക്കിയ ബയോഡാറ്റയോടൊപ്പം യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂലൈ 18ന് രാവിലെ 11ന് ജില്ലാ ഓഫീസില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2768075.

ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഐടിഐകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നതിനുള്ള ഇന്റര്‍വ്യൂ എലത്തൂര്‍ ഗവ. ഐടിഐയില്‍ നടക്കും. കുറുവങ്ങാട് ഗവ. ഐടിഐയില്‍ പ്ലംബര്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ (യോഗ്യത: മൂന്ന് വര്‍ഷത്തെ എഞ്ചിനീയറിങ് ഡിപ്ലോമ അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിങ്) നിയമനത്തിനുള്ള ഇന്റര്‍വ്യൂ ജൂലൈ 30ന് രാവിലെ 10ന് നടക്കും.
എലത്തൂര്‍ ഗവ. ഐടിഐയില്‍ വെല്‍ഡര്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ (യോഗ്യത: മൂന്ന് വര്‍ഷത്തെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് ഡിപ്ലോമ), ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ (യോഗ്യത: മൂന്ന് വര്‍ഷത്തെ സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമ) എന്നിവയിലേക്കുള്ള ഇന്റര്‍വ്യൂ ജൂലൈ 31ന് രാവിലെ 10ന് നടക്കും. ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2371451, 2461898.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!