വലിച്ചെറിയല്‍മുക്ത കേരളം – വിളംബര ജാഥ സംഘടിപ്പിച്ചു
കൊയിലാണ്ടി – കുറുവങ്ങാട് സെന്‍ട്രല്‍ യുപിസ്‌കൂള്‍ പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തില്‍ വലിച്ചെറിയല്‍ മുക്ത കേരളം എന്ന സന്ദേശമുയര്‍ത്തി വിളംബര ജാഥ സംഘടിപ്പിച്ചു. ജാഥയുടെ സമാപനം നഗരസഭാ ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഷിജു ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു പി ബി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ കൗണ്‍സിലര്‍ രജീഷ് വെങ്ങളത്തു കണ്ടി, പി ടി എ വൈസ് പ്രസിഡണ്ട് കെ. ദേവാനന്ദ്, വൃന്ദ ടി, ശ്രീശന്‍ പനായി, ഇ. കെ. പ്രജേഷ്, ഹെഡ് മാസ്റ്റര്‍ സി. ഗോപകുമാര്‍, കെ. വി. ഷീന എന്നിവര്‍ സംസാരിച്ചു.



