സംസ്ഥാന കായകൽപ്പ് പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു

2024-25 വർഷത്തിലെ സംസ്ഥാന കായകൽപ്പ് അവാർഡുകൾ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സർക്കാർ ആവിഷ്‌ക്കരിച്ച അവാർഡാണ് കായകൽപ്പ്. കേരളത്തിലെ ജില്ലാ/ജനറൽ/സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ എന്നിവയിൽ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികൾക്കാണ് സംസ്ഥാനതല കായകൽപ്പ് അവാർഡ് നൽകുന്നത്. ആശുപത്രികളിൽ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി, സംസ്ഥാനതല കായകൽപ്പ് അവാർഡ് കമ്മിറ്റിയാണ് ഏറ്റവും മികച്ച ആശുപത്രികളെ തെരഞ്ഞെടുത്തിരിക്കുന്നത്.

കായകൽപ്പ് മാർഗനിർദ്ദേശങ്ങൾ പ്രകാരം ജില്ലാതല മൂല്യനിർണയത്തിൽ ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന നഗര പ്രാഥമികാരോഗ്യ കേന്ദ്രം/ പ്രാഥമികാരോഗ്യ കേന്ദ്രം/ ജനകീയാരോഗ്യ കേന്ദ്രങ്ങളെയും കായകൽപ്പ് ജില്ലാതല നോമിനേഷൻ കമ്മിറ്റിയിലൂടെ സംസ്ഥാനതല കായകൽപ്പ് അവാർഡിന് പരിഗണിക്കും.

സംസ്ഥാനത്തെ ജില്ലാ/ജനറൽ/സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി വിഭാഗത്തിൽ 93 ശതമാനം മാർക്ക് നേടി തൃശ്ശൂർ, ഇരിഞ്ഞാലക്കുട ജനറൽ ആശുപത്രിയും, എറണാകുളം ജനറൽ ആശുപത്രിയും ഒന്നാം സ്ഥാനമായ 50 ലക്ഷം രൂപയുടെ അവാർഡ് പങ്കിടുന്നു (25 ലക്ഷം വീതം). കൂടാതെ 92 ശതമാനം മാർക്ക് നേടി മലപ്പുറം ജില്ലാ ആശുപത്രി നിലമ്പൂരും, കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയും രണ്ടാം സ്ഥാനമായ 20 ലക്ഷം രൂപയുടെ അവാർഡ് പങ്കിടുന്നു (10 ലക്ഷം വീതം).

കായകൽപ്പിന് മത്സരിക്കുന്ന ആശുപത്രികൾക്ക് കായകൽപ്പ് അവാർഡിന് പുറമെ മികച്ച സംസ്ഥാനത്തെ ജില്ലാ/ജനറൽ ജില്ലാതല ആശുപത്രിക്കും സബ്ബ്ജില്ലാ തലത്തിലുള്ള ആശുപത്രിക്കും (താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് /താലൂക്ക് ആശുപത്രി/ സാമൂഹികാരോഗ്യ കേന്ദ്രം) പരിസ്ഥിതി സൗഹൃദ അവാർഡുകൾ നൽകുന്നു.

ഈ വിഭാഗത്തിൽ ജില്ലാ/ജനറൽ ആശുപത്രികളിൽ 96 ശതമാനം മാർക്ക് നേടി തൃശ്ശൂർ, ഇരിഞ്ഞാലക്കുട ജനറൽ ആശുപത്രി 10 ലക്ഷം രൂപ നേടുകയും സബ് ജില്ലാതലത്തിൽ (താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് /താലൂക്ക് ആശുപത്രി/ സാമൂഹികാരോഗ്യകേന്ദ്രം) 96 ശതമാനം മാർക്ക് നേടി കാസർഗോഡ്, തൃക്കരിപ്പൂർ താലൂക്ക് ആശുപത്രി 5 ലക്ഷം രൂപയുടെ പരിസ്ഥിതി സൗഹൃദ അവാർഡിന് അർഹരായി.

സംസ്ഥാനത്തെ ജില്ലാ/ജനറൽ ആശുപത്രി വിഭാഗത്തിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടി താഴെ പറയുന്ന 16 ആശുപത്രികൾ 3 ലക്ഷം രൂപ വീതം കായകൽപ്പ് കമൻഡേഷൻ അവാർഡ് തുകയ്ക്ക് അർഹരായി.

➢ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, കൊല്ലം(87%)

➢ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ആലപ്പുഴ (87%)

➢  ജില്ലാ ആശുപത്രി, പാലക്കാട് (86%)

➢ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, പാലക്കാട് (85%)

➢ ജനറൽ ആശുപത്രി, നെയ്യാറ്റിൻകര, തിരുവനന്തപുരം (84%)

➢ ജനറൽ ആശുപത്രി, പാലാ, കോട്ടയം (84%)

➢ ജനറൽ ആശുപത്രി, തൃശ്ശൂർ (84%)

➢  ജില്ലാ ആശുപത്രി, മാവേലിക്കര, ആലപ്പുഴ (84%)

➢ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, കാഞ്ഞങ്ങാട്, കാസർഗോഡ് (84%)

➢ ജില്ലാ ആശുപത്രി (എ.എ. റഹീം മെമ്മോറിയൽ), കൊല്ലം (83%)

➢ ജനറൽ ആശുപത്രി, ആലപ്പുഴ (83%)

➢ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, തൈക്കാട്, തിരുവനന്തപുരം (82%)

➢ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, മങ്ങാട്ടുപ്പറമ്പ,

➢ കണ്ണൂർ (81%)

➢ ജനറൽ ആശുപത്രി, കാസർകോട് (80%)

➢ ജനറൽ ആശുപത്രി, അടൂർ, പത്തനംതിട്ട (77%)

➢ ജില്ലാ ആശുപത്രി, തൊടുപുഴ, ഇടുക്കി (75%)

സംസ്ഥാനത്ത് താലൂക്ക് ആശുപത്രി തലത്തിൽ കാസർഗോഡ്, തൃക്കരിപ്പൂർ താലൂക്ക് ആശുപത്രി 92 ശതമാനം മാർക്കോടെ ഒന്നാം സ്ഥാനമായ 15 ലക്ഷം രൂപയുടെ കായകൽപ്പ് അവാർഡ് കരസ്ഥമാക്കി. കൂടാതെ 91 ശതമാനം മാർക്ക് നേടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി പുനലൂർ-കൊല്ലം, താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി സുൽത്താൻ ബത്തേരി-വയനാട് എന്നീ ആശുപത്രികൾ രണ്ടാം സ്ഥാനമായ 10 ലക്ഷം രൂപയുടെ അവാർഡ് പങ്കിടുന്നു (5 ലക്ഷം വീതം).

സംസ്ഥാനത്തെ താലൂക്ക് ആശുപത്രി വിഭാഗത്തിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടി താഴെ പറയുന്ന 14 ആശുപത്രികൾ 1 ലക്ഷം രൂപ വീതം കായകൽപ്പ് കമൻഡേഷൻ അവാർഡ് തുകയ്ക്ക് അർഹരായി.

◈ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി, ചാലക്കുടി, തൃശ്ശൂർ (90%)

◈ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി, തിരൂരങ്ങാടി, മലപ്പുറം (85%)

◈ താലൂക്ക് ആശുപത്രി, കടയ്ക്കൽ, കൊല്ലം (85%)

◈ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി, നെടുങ്കണ്ടം, ഇടുക്കി (83%)

◈ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി, റാന്നി, പത്തനംതിട്ട (83%)

◈ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി, കോതമംഗലം, എറണാകുളം (81%)

◈ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി, വൈക്കം, കോട്ടയം (80%)

◈ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി, പീരുമേട്, ഇടുക്കി (79%)

◈ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി, കരുനാഗപ്പള്ളി, കൊല്ലം (79%)

◈ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി, കായംകുളം, ആലപ്പുഴ (78%)

◈ താലൂക്ക് ആശുപത്രി, നാദാപുരം, കോഴിക്കോട് (78%)

◈ താലൂക്ക് ആശുപത്രി, പേരാമ്പ്ര, കോഴിക്കോട് (74%)

◈ താലൂക്ക് ആശുപത്രി, പുതുക്കാട്,തൃശ്ശൂർ (74%)

◈ താലൂക്ക് ആശുപത്രി, പഴയങ്ങാടി, കണ്ണൂർ (73%)

സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ കോഴിക്കോട്, തലക്കുളത്തൂർ സാമൂഹികാരോഗ്യ കേന്ദ്രം 88% ശതമാനം മാർക്കോടെ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനമായ 3 ലക്ഷം രൂപയുടെ കായകൽപ്പ് അവാർഡ് തുകയ്ക്ക് അർഹരായി. അതോടൊപ്പം തന്നെ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടി താഴെ പറയുന്ന 21 ആശുപത്രികൾ 1 ലക്ഷം രൂപ വീതം കായകൽപ്പ് കമൻഡേഷൻ അവാർഡ് തുകയ്ക്ക് അർഹരായി.

➢സാമൂഹികാരോഗ്യകേന്ദ്രം, നരിക്കുനി, കോഴിക്കോട് (85%)

➢സാമൂഹികാരോഗ്യകേന്ദ്രം, മട്ടത്തൂർ, തൃശ്ശൂർ (84%)

➢ സാമൂഹികാരോഗ്യകേന്ദ്രം, അലപ്പാട്, തൃശ്ശൂർ (81%)

➢ സാമൂഹികാരോഗ്യകേന്ദ്രം, മീനങ്ങാടി, വയനാട് (80%)

➢ സാമൂഹികാരോഗ്യകേന്ദ്രം, മുതുകുളം, ആലപ്പുഴ (80%)

➢ സാമൂഹികാരോഗ്യകേന്ദ്രം, കുറത്തിക്കാട്, ആലപ്പുഴ (78%)

➢ സാമൂഹികാരോഗ്യകേന്ദ്രം, കാളികാവ്, മലപ്പുറം (78%)

➢ സാമൂഹികാരോഗ്യകേന്ദ്രം, വേങ്ങൂർ, എറണാകുളം (77%)

➢ സാമൂഹികാരോഗ്യകേന്ദ്രം, ഓമനൂർ, മലപ്പുറം (76%)

➢ സാമൂഹികാരോഗ്യകേന്ദ്രം, ചെറുവത്തൂർ, കാസർഗോഡ് (75%)

➢ സാമൂഹികാരോഗ്യകേന്ദ്രം, അമ്പലപ്പുഴ, ആലപ്പുഴ (74%)

➢ സാമൂഹികാരോഗ്യകേന്ദ്രം, കൊപ്പം , പാലക്കാട് (74%)

➢ സാമൂഹികാരോഗ്യകേന്ദ്രം, കടമ്പഴിപ്പുറം, പാലക്കാട് (73%)

➢ സാമൂഹികാരോഗ്യകേന്ദ്രം, കൂടല്ലൂർ, കോട്ടയം (73%)

➢ സാമൂഹികാരോഗ്യകേന്ദ്രം, കരുണാപുരം, ഇടുക്കി (72%)

➢ സാമൂഹികാരോഗ്യകേന്ദ്രം, തോളൂർ, തൃശ്ശൂർ (72%)

➢ സാമൂഹികാരോഗ്യകേന്ദ്രം, വളയം, കോഴിക്കോട് (72%)

➢ സാമൂഹികാരോഗ്യകേന്ദ്രം, ഇലഞ്ഞിപ്ര, തൃശ്ശൂർ(71%)

➢ സാമൂഹികാരോഗ്യകേന്ദ്രം, മാറൻഞ്ചേരി, മലപ്പുറം (71%)

➢ സാമൂഹികാരോഗ്യകേന്ദ്രം, മാന്നാർ, ആലപ്പുഴ(71%)

➢ സാമൂഹികാരോഗ്യകേന്ദ്രം, ഓർക്കാട്ടേരി, കോഴിക്കോട് (70%)

ഈ വർഷം മുതൽ 10-ൽ കൂടുതൽ നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുള്ള ജില്ലകളിൽ മികച്ച നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിന് 2 ലക്ഷം രൂപ കായകൽപ്പ് അവാർഡ് ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!