കർഷക കടാശ്വാസ കമ്മീഷൻ : അപേക്ഷ നൽകാം


കർഷക കടാശ്വാസ കമ്മീഷൻ : അപേക്ഷ നൽകാം
വയനാട്, ഇടുക്കി ജില്ലകളിലെ കർഷകർ 31-8-2020 വരെയും മറ്റു ജില്ലകളിലെ കർഷകർ 31-03–2016 വരെയും എടുത്ത കാർഷിക വായ്പകൾ കടാശ്വാസത്തിന് പരിഗണിക്കുന്നു. കടാശ്വാസത്തിനുള്ള വ്യക്തിഗത അപേക്ഷകൾ ഡിസംബർ 31 വരെ കമ്മീഷൻ സ്വീകരിക്കും. അപേക്ഷകൾ നിർദ്ദിഷ്ട ‘സി‘ ഫോമിൽ ഫോൺ നമ്പർ സഹിതം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം കർഷക കടാശ്വാസ കമ്മീഷനിൽ നേരിട്ടോ തപാൽ മുഖേനയോ നൽകാം.
റേഷൻ കാർഡിന്റെ പകർപ്പ്, വരുമാനം തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രത്തിന്റെ അസ്സൽ, അപേക്ഷകൻ കർഷകനാണെന്ന് തെളിയിക്കുന്ന കൃഷി ഓഫീസറുടെ സാക്ഷ്യ പത്രം (അസ്സൽ) അല്ലെങ്കിൽ കർഷക തൊഴിലാളി ആണെന്ന് തെളിയിക്കുന്ന കർഷക തൊഴിലാളി ക്ഷേമനിധി പാസ് ബുക്ക്/ID പകർപ്പ്, ഉടമസ്ഥാവകാശമുള്ള കൃഷി ഭൂമി എത്രയെന്ന് തെളിയിക്കുന്നതിനായി വസ്തുവിന്റെ കരം അടച്ച രസീതിന്റെ പകർപ്പ് അല്ലെങ്കിൽ പാട്ട കരാറിന്റെ പകർപ്പ്, വായ്പ നിലനിൽക്കുന്ന ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് എന്നീ രേഖകളും സമർപ്പിക്കണം.
സംസ്ഥാന സർക്കാരിന്റെ കാർഷിക കടാശ്വാസം മുമ്പ് ലഭിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ വായ്പാകുടിശ്ശികയാണ് കടാശ്വാസ പദ്ധതിക്കായി പരിഗണിക്കുന്നത്. മറ്റ് ബാങ്കുകളിലെ വായ്പാകുടിശ്ശികയിൽ അപേക്ഷ സ്വീകരിക്കില്ല.

കിറ്റ്സിൽ എം.ബി.എ. സ്‌പോട്ട് അഡ്മിഷൻ
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) എം.ബി.എ. (ട്രാവൽ ആന്റ് ടൂറിസം) കോഴ്സിൽ സംവരണ സീറ്റ് ഉൾപ്പെടെ ഒഴിവുള്ള സീറ്റുകളിൽ ജൂലൈ 14,15 തീയതികളിൽ രാവിലെ 10.30 മുതൽ സ്‌പോട്ട് അഡ്മിഷൻ നടക്കും. ഏതെങ്കിലും വിഷയത്തിൽ അൻപത് ശതമാനം മാർക്കോടെ ബിരുദവും, KMAT/CMAT/CAT യോഗ്യതയും ഉണ്ടാവണം.
ദ്വിവത്സര കോഴ്സിൽ, ട്രാവൽ, ടൂർ ഓപ്പറേഷൻ, ഹോസ്പിറ്റാലിറ്റി, എയർപോർട്ട് മാനേജ്മെന്റ് എന്നീ വിഷയങ്ങളിൽ സ്‌പെഷ്യലൈസേഷനും അവസരമുണ്ട്. വിജയിക്കുന്നവർക്ക് പ്ലേസ്‌മെന്റ്‌റ് സപ്പോർട്ട് നൽകും. SC/ST വിദ്യാർത്ഥികൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള സംവരണവും ആനുകൂല്യങ്ങളും ലഭിക്കും. വിവരങ്ങൾക്ക് www.kittsedu.org / 9446529467 / 9645176828.

എം.സി.എ: ഓപ്ഷൻ സമർപ്പിക്കാം
മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ റഗുലർ (MCA Regular) കോഴ്സിന്റെ പ്രവേശനപരീക്ഷാ റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ ജൂലൈ 14 നകം ഓപ്ഷനുകൾ ഓൺലൈൻ ആയി സമർപ്പിക്കണം. കോളേജുകളും സീറ്റുകളും സംബന്ധിച്ച വിവരങ്ങൾ www.lbscentre.kerala.gov.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560361, 2560327.











