ടിങ് ടിങ് … മഴക്കാലത്ത് ആനവണ്ടിയിൽ യാത്ര പോകാം
മൺസൂൺ കാല ഉല്ലാസ യാത്രയുമായി കെ.എസ്.ആർ.ടി.സി
യാത്രാപ്രേമികൾക്ക് മൺസൂൺ കാലത്ത് ഉല്ലാസ യാത്രയുമായി കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ. മൂന്നാർ, അതിരപ്പള്ളി, കൊട്ടിയൂർ, ഗവി, വയനാട്, മലക്കപ്പാറ, മൂകാംബിക ഉൾപ്പെടെ കേരളത്തിന് അകത്തും പുറത്തുമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കാണ് യാത്ര സംഘടിപ്പിക്കുന്നത്.
ജൂൺ ഒൻപത്, 16, 23, 30 തിയ്യതികളിൽ അതിരപ്പള്ളിയിലേക്കും മൂന്നാറിലേക്കുമാണ് യാത്ര. യാത്രയും, താമസവും ഉൾപ്പെടെ 2220 രൂപയാണ് നിരക്ക്. ജൂൺ ഏഴ്, 10,14,17 തിയ്യതികളിലാണ് ദക്ഷിണ കാശി എന്നറിയപ്പെടുന്ന കൊട്ടിയൂരിലേക്കുള്ള യാത്ര. രാവിലെ നാലു മണിക്ക് യാത്ര ആരംഭിച്ച് രാത്രി പത്തരയ്ക്ക് തിരിച്ചെത്തും.
ഗവിയിലേക്ക് ജൂൺ 13, 29 തിയ്യതികളിലാണ് യാത്ര. യാത്രയും താമസവും ഉൾപ്പെടെ 3400 രൂപയാണ് നിരക്ക്. വയനാട്, നെല്ലിയാംബതി, മലക്കപ്പാറ, കോഴിക്കോട് നഗരം, ജാനകിക്കാട്, മൂകാംബിക, കണ്ണൂർ പാലക്കയം തട്ട് – പൈതൽ മല, വിസ്മയ പാർക്ക് കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കും ആന വണ്ടിയിൽ യാത്ര പോകാം. ബുക്കിംഗിനായി രാവിലെ ഒൻപത് മുതൽ രാത്രി ഒൻപതര വരെ 9544477954, 9846100728 എന്നീ നമ്പറുകളിൽ നേരിട്ടും വാട്സാപ്പിലും ബുക്കിംഗ് നടത്താം.



