അരങ്ങാടത്തെ വീട്ടില്‍ കള്ളന്‍ കയറുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്


കൊയിലാണ്ടി: ദേശീയപാതയ്ക്ക് അരികില്‍ അരങ്ങാടത്തെ വീട്ടില്‍ കള്ളന്‍ കയറുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. റോഡരികില്‍ നിന്നും വീടിന്റെ മതില്‍ ചാടി അകത്തുകടന്ന ഇയാള്‍ മുകള്‍നിലവരെ കയറിയിട്ടുണ്ട്. എന്നാല്‍ വീട്ടില്‍ നിന്നും ഒന്നും മോഷണം പോയിട്ടില്ല. എന്നാല്‍ ഇതിനു തൊട്ടുപിറകിലുള്ള വീട്ടില്‍ നിന്നും ബൈക്കും സമീപത്തെ മറ്റൊരുവീട്ടിലെ കത്തിയും മോഷണം പോയിട്ടുണ്ട്.
ആന്തട്ട ഗവ.യു.പി സ്‌കൂളിന് സമീപത്തുള്ള വീട്ടില്‍ ഇന്ന് പുലര്‍ച്ചെ 2.15നാണ് മോഷ്ടാവ് അകത്ത് കയറിയത്. ഇയാള്‍ റെയില്‍കോട്ടും ഹെല്‍മറ്റും ധരിച്ചിരുന്നു. മൂന്നുമണിവരെ ഇയാള്‍ ഈ വീട്ടിലുണ്ടായിരുന്നെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. മതില്‍ ചാടി താഴെ ഇറങ്ങിയ ഇയാള്‍ ഷൂ അഴിച്ച് കയ്യില്‍ പിടിച്ചശേഷം പിറകുവശത്തെ ഗ്രില്‍ വഴിയാണ് മുകളിലേക്ക് കയറിയത്.
വീടിനകത്ത് കയറിയശേഷം സി.സി.ടി.വികള്‍ ക്യാമറകളുടെ ദിശനീക്കുകയും ഒരെണ്ണം നശിപ്പിക്കുകയും ചെയ്തതായി വീട്ടുകാര്‍ പറഞ്ഞു.
പിറകിലെ വീട്ടിലെ ബൈക്ക് മോഷണം പോയ സാഹചര്യത്തില്‍ വീട്ടുകാര്‍ അടുത്ത വീട്ടിലെത്തി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണശ്രമം ശ്രദ്ധയില്‍പ്പെട്ടത്. വീട്ടുകാര്‍ കൊയിലാണ്ടി പൊലീസില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.











