കെ. ഫോണ്‍ കൊയിലാണ്ടി നിയോജക മണ്ഡലം തല ഉദ്ഘാടനം എം എല്‍ എ കാനത്തില്‍ ജമീല നിര്‍വഹിച്ചു
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കെ. ഫോണിന്റെ കൊയിലാണ്ടി നിയോജക മണ്ഡലം തല ഉദ്ഘാടനം ഗവ: ഐ. ടി. ഐ. വരകുന്നില്‍ എം എല്‍ എ കാനത്തില്‍ ജമീല നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് അധ്യക്ഷതവഹിച്ചു.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ്, നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ എ ഇന്ദിര, കെ. ഷിജു, ഇ. കെ. അജിത്ത്, പ്രജില സി, നിജില പറവക്കൊടി, കൗണ്‍സിലര്‍ സിറാജ് വി എം, അഡ്വ: എസ് സുനില്‍ മോഹനന്‍, പന്തലായനി വില്ലേജ് ഓഫീസര്‍ ജയന്‍ വരിക്കോളി, നഗരസഭ സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് കെ. കെ. ബീന എന്നിവര്‍ സംസാരിച്ചു.



