കുനിയിൽ കടവ് പാലത്തിൽ നിന്ന് ബൈക്കിൽ എത്തിയ യുവാവ് പുഴയിൽ ചാടിയതായി സംശയം
കൊയിലാണ്ടി: തിരുവങ്ങൂർ കുനിയിൽ കടവ് പാലത്തിൽ നിന്ന് ബൈക്കിൽ എത്തിയ യുവാവ് പുഴയിൽ ചാടിയതായി സംശയം.
പ്രദേശവാസികൾ നൽകിയ വിവരത്തെ തുടർന്ന് കൊയിലാണ്ടി ഫയർഫോഴ്സ് സ്ഥലത്തെത്തി തിരച്ചിൽ നടപടികൾ ആരംഭിച്ചു.
കൊയിലാണ്ടി, വെള്ളിമാട് കുന്ന് എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് സ്കൂബ ടീം അംഗങ്ങൾ സ്ഥലത്തെത്തി ഇന്ന് രാവിലെ 8 മണിയോടെയാണ് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്.