ദീര്‍ഘകാല ഫുട്‌ബോള്‍ പരിശീലന പദ്ധതി എംസിഎഫ്‌സി ചെയര്‍മാന്‍ സാറ്റ് ലൈറ്റ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

മലബാർ ചലഞ്ചേഴ്സ് ഫുട്ബോൾ അക്കാദമിയുടെ കൊയിലാണ്ടി സാറ്റ് ലൈറ്റ്‌ സെന്ററിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ചെയർമാൻ ബി. വിജയൻ ഐ എ എസ് (റിട്ട. ) മുൻ ഗോവ ചീഫ് സെക്രട്ടറിയും എം സി എഫ് സി ടെക്നിക്കൽ ഡയറക്ടർ ടി. എം. അഷ്കർ എന്നിവർ എത്തി.

അർജന്റീന ജൂനിയസുമായി ചേർന്നാണ് ദീർഘകാല പരിശീലനം പദ്ധതി നടപ്പിലാക്കുന്നത്. ചീഫ് കോച്ച് അല്ഹണ്ടർ ലീനോ കുട്ടികൾക്ക് പരിശീലനത്തിന് നേതൃത്വം നൽകും.

കൊയിലാണ്ടി പാസ് അക്കാദമിയാണ് സാറ്റലൈറ്റ് സെന്ററിന്റെ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.  2013, 14, 15, 16, 17 വർഷങ്ങളിൽ ജനിച്ച കുട്ടികൾക്കാണ് അവസരം.

സെന്ററിന്റെ പ്രവർത്തനങ്ങളും പരിശീലന രീതിയും ക്ലബ്ബ് പ്രസിഡണ്ട് എൻ. കെ. പ്രവീൺ ദാസും, കോഡിനേറ്റർ എസ്. കെ. രുബീന, പേരൻസ് കൺവീനർ സംഗീത, കോച്ച് എ. എം. അഭിനന്ദ് എന്നിവർ വിവരിച്ചു നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!