കളിക്കൂട്ടം ഗ്രന്ഥശാല വായന പക്ഷാചരണത്തോടനുബന്ധിച്ച് പുസ്തക ചർച്ച സംഘടിപ്പിച്ചു


നടുവത്തൂർ :കളിക്കൂട്ടം ഗ്രന്ഥശാല വായന പക്ഷാചരണത്തോടനുബന്ധിച്ച് പുസ്തക ചർച്ച സംഘടിപ്പിച്ചു.അഖിൽ പി ധർമ്മജന്റെ റാം c /o ആനന്ദി എന്ന പുസ്തകം ആയിരുന്നു അവതരിപ്പിച്ചത്.പിആർ രതീഷ് പരിപാടി ഉദ്ഘാടനം ചെയ്തു .
അമിയ മീത്തൽ പുസ്തകം അവതരിപ്പിച്ചു. ഷാജീവ് നാരായണൻ, രവി എടത്തിൽ, അനഘ എം എൻ ,അരുണലെനിൻ ഗിരീഷ് എം.കെ ലെനിൻ കെ.കെ. എന്നിവർ പുസ്തക ചർച്ചയിൽ പങ്കെടുത്തു. രാജൻ നടുവത്തൂർ സ്വാഗതം പറഞ്ഞ പരിപാടിയിൽ പി കെ പ്രദീപൻ അദ്ധ്യക്ഷം വഹിച്ചു. ഷാജു കെ.കെ നന്ദിയും പറഞ്ഞു.











