കിക്മയിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്

കിക്മയിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്

സംസ്ഥാന സഹകരണ യൂണിയന്റെ കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ-ബി സ്‌കൂൾ) ഗസ്റ്റ് ലക്ചറർ– താത്കാലിക ഒഴിവിലേക്ക് ജൂലൈ 7ന് രാവിലെ 10 മണിക്ക് നെയ്യാർ ഡാം കിക്മ ക്യാമ്പസിൽ വച്ച് അഭിമുഖം നടത്തും. ഓപ്പറേഷൻസ് റിസർച്ച് വിഷയത്തിൽ പരിചയസമ്പത്തുളള ഉദ്യോഗാർത്ഥികൾക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 8547618290, 9188001600.

എം ടി എസ്, ഹവൽദാർ തസ്തികകളിൽ എസ് എസ് സി അപേക്ഷ ക്ഷണിച്ചു

        വിവിധ കേന്ദ്ര സർക്കാർ വകുപ്പുകളിലേക്കുള്ള മൾട്ടി-ടാസ്‌കിംഗ് (നോൺ-ടെക്‌നിക്കൽ) സ്റ്റാഫ്ഹവൽദാർ തസ്തികകളിൽ നിയമനത്തിന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ   അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ അധിഷ്ഠിത മൽസര പരീക്ഷ സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 24 വരെ നടത്തും. എം ടി എസിന് 18-25 വയസുംഹവൽദാറിനും ചില എം ടി എസ് തസ്തികകൾക്കും 18-27 വയസുമാണ് പ്രായ പരിധി.  മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം. എം ടി എസിലേക്കുള്ള തിരഞ്ഞെടുപ്പ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ വഴിയുംഹവൽദാറിന് കംപ്യൂട്ടർ പരീക്ഷക്കൊപ്പം ശാരീരിക ക്ഷമതാ നിർണയവും ഉണ്ടായിരിക്കും. ഹിന്ദിഇംഗ്ലീഷ്കന്നഡമലയാളം ഉൾപ്പെടെ 15 ഭാഷകളിൽ പരീക്ഷ നടക്കുംഅപേക്ഷാഫീസ് 100 രൂപയാണ്. സ്ത്രീകൾക്കും പട്ടികജാതി/ പട്ടിക വർഗ/ ഭിന്ന ശേഷി /മുൻ സൈനിക വിഭാഗങ്ങളിലുള്ളവർക്ക് ഫീസിൽ ഇളവ് ഉണ്ട്. അപേക്ഷ https://ssc.gov.in വെബ്‌സൈറ്റ് വഴി 2025 ജൂലൈ 24 രാത്രി 11 മണിക്ക് മുൻപ് ഓൺലൈനായി സമർപ്പിക്കണം. അപേക്ഷാ തിരുത്തലിനുള്ള വിൻഡോ ജൂലൈ 29 മുതൽ 31 വരെ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക്https://ssc.gov.inhttps://ssckkr.kar.nic.in, 08025502520.

 അപ്രന്റിസ് ക്ലാര്‍ക്ക് പരിശീലനത്തിന് അപേക്ഷിക്കാം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ആലപ്പുഴ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഹരിപ്പാട്, മാവേലിക്കര ഐ.ടി.ഐകളിലേക്കുള്ള അപ്രന്റിസ് ക്ലാര്‍ക്ക് പരിശീലനത്തിന് അപേക്ഷിക്കാം. അപേക്ഷകര്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരും ബിരുദത്തോടൊപ്പം ഡി.സി.എ/സി.ഒ.പി.എ, മലയാളം കമ്പ്യൂട്ടിങ്ങില്‍ അറിവുള്ളവരും ആയിരിക്കണം. 21-35 പ്രായപരിധിയില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന.

ഒരു വര്‍ഷ കാലയളവിലേക്ക് തെരഞ്ഞടുക്കപ്പെടുന്ന രണ്ട് പേര്‍ക്ക് പ്രതിമാസം 10,000 രൂപ വീതം സ്‌റ്റൈപ്പന്റ് ലഭിക്കും. അപേക്ഷകര്‍ ജാതി, പ്രായം, വിദ്യാഭ്യാസ യോഗ്യത, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ  ആലപ്പുഴ സിവില്‍ സ്റ്റേഷന്‍ അനെക്സില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നേരിട്ടെത്തി  സമര്‍പ്പിക്കണം. അപേക്ഷ ഫോം ജില്ലാ പട്ടികജാതി വികസന ഓഫീസിലും ജില്ലയിലെ എല്ലാ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭ്യമാണ്. അവസാന തിയതി ജൂലൈ 11. ഫോണ്‍: 0477 2252548.

ഡെപ്യൂട്ടേഷൻ നിമയനം

പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലെ അസിസ്റ്റന്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാർ സർവ്വീസിലോ സ്വയം ഭരണ സ്ഥാപനങ്ങളിലോ തത്തുല്യമായ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷാ കമ്മീഷണർ നേരിട്ട് കൂടിക്കാഴ്ച നടത്തിയശേഷം ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കും. താൽപ്പര്യമുള്ള ജീവനക്കാർ കെ.എസ്.ആർ-144 അനുസരിച്ചുള്ള പ്രഫോർമയും ബയോഡേറ്റയും വകുപ്പ് മേധാവിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും ഉൾപ്പെടെ മേലധികാരികൾ മുഖേന ജൂലൈ 22-ന് മുൻപ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, KSRTC ബസ് ടെർമിനൽ കോംപ്ലക്‌സ് (ഏഴാം നില) തമ്പാനൂർ തിരുവനന്തപുരം എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മാർഗമോ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് www.cee-kerala.org.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!