‘ഉപ്പാപ്പനും കിണ്ണവും ഗ്രീന്‍ പ്രോട്ടോക്കോളും’ ചെറുകഥാ സമാഹാരം പ്രകാശനം ചെയ്തു


മൂടാടി: വിദ്യഭ്യാസ വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായി റിട്ടയേര്‍ഡ് ചെയ്ത സി. കെ. വാസു മാസ്റ്റര്‍ എഴുതിയ ചെറുകഥാ സമാഹാരമായ ‘ ഉപ്പാപ്പനും കിണ്ണവും ഗ്രീന്‍ പ്രോട്ടോക്കോളും ‘ പ്രകാശന ചടങ്ങ് മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. കെ. ശ്രീകുമാറിന്റെ അദ്ധ്യക്ഷതയില്‍ ഡോ: ഐസക് ഈപ്പന്‍ ഉദ്ഘാടനം ചെയ്തു.
വാസുമാസ്റ്ററുടെ അദ്ധ്യാപകന്‍ ടി. നരേന്ദ്രന്‍ മാസ്റ്റര്‍, അംഗ പരിമിതക്കാരായ വിദ്യാര്‍ത്ഥികള്‍
ടി രജത് വിത്സന്‍, ഇബ്‌നു റോഷന്‍ എന്നിവര്‍ക്ക് പുസ്തകങ്ങള്‍ നല്‍കി കൊണ്ട് ചന്ദ്രശേഖരന്‍ തിക്കോടി പുസ്തക പ്രകാശനം നിര്‍വ്വഹിക്കുകയും, പുസ്തകം പരിചയപ്പെടുത്തി സംസാരിക്കുകയും ചെയ്തു.
ഡോ: ആര്‍. കെ. സതീശ് (പു.ക.സ ജില്ലാ വൈസ് പ്രസിഡന്റ്) മുണ്ട്യാടി ദാമോധരന്‍, സ്വാമിദാസ് മുചുകുന്ന് എന്നിവര്‍ ആശംസ പ്രസംഗവും നടത്തിയ ചടങ്ങിന് പി. വി. ഗംഗാധരന്‍ സ്വാഗതവും,
ടി. എം. കെ. അരവിന്ദന്‍ നന്ദിയും പറഞ്ഞു.











